LiveTV

Live

Entertainment

തനിക്കു വന്ന വിവാഹാഭ്യര്‍ഥനകള്‍ മുപ്പതിനായിരത്തില്‍പ്പരം: ഋത്വിക് റോഷന്‍

‘കഹോനാ പ്യാര്‍ ഹെയ്’ എന്ന ചിത്രത്തിനു ശേഷം തനിക്കു വിവാഹാഭ്യര്‍ഥനകളെക്കുറിച്ച് ഋത്വിക് റോഷന്‍

തനിക്കു വന്ന വിവാഹാഭ്യര്‍ഥനകള്‍ മുപ്പതിനായിരത്തില്‍പ്പരം: ഋത്വിക് റോഷന്‍

ബാലതാരമായ് സിനിമയില്‍ എത്തിയ ഋത്വിക് റോഷന്‍ ആദ്യമായ് പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് 'കഹോനാ പ്യാര്‍ ഹെയ്’. 2000ത്തില്‍ പുറത്തിറങ്ങിയ ചിത്രം ബോളിവുഡില്‍ ഉണ്ടാക്കിയ ഓളം ചെറുതൊന്നുമല്ല. ആദ്യ ചിത്രത്തിന്‍റെ വരവോടെ തന്നെ വലിയൊരു ആരാധകവൃദ്ധത്തെ സൃഷ്ടിച്ച ഋത്വിക് അന്ന് തനിക്കു വന്ന കല്യാണാലോചനകളെക്കുറിച്ച് പറഞ്ഞിരിക്കുകയാണിപ്പോള്‍. ഒരു സ്വകാര്യ ടിവി ചാനല്‍ ഷോയ്ക്കിടെ ആണ് ആദ്യ സിനിമക്ക് ശേഷം തനിക്കു വന്ന പ്രപോസലുകളെക്കുറിച്ച് അദ്ദേഹം വാചലനായത്. മുപ്പതിനായിരത്തില്‍ അധികം പ്രപ്പോസലുകളാണ് അന്ന് തനിക്കു വന്നതെന്ന് കപില്‍ ശര്‍മയുമായുള്ള ടിവി ചര്‍ച്ചക്കിടെ ഹൃത്വിക് പറഞ്ഞത്.

ഒപ്പം വേഷമിട്ട ആമിഷ പട്ടേലിനൊപ്പം തകര്‍ത്തഭിനയിച്ച ഋത്വിക് അന്ന് കടപുഴക്കിയത് ഒട്ടേറെ ഹോളിവുഡ് റെക്കോര്‍ഡുകളായിരുന്നു. ഏറ്റവും അധികം കളക്ഷന്‍ നേടിയ ചിത്രം തുടങ്ങി ഏറ്റവുമധികം അവാര്‍ഡ് വാങ്ങിയ ചിത്രത്തിനുള്ള ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്സ് വരെ ഷോക്കേസില്‍ എത്തിച്ച ചിത്രമായിരുന്നു ‘കഹോനാ പ്യാര് ഹെയ്’. സിനിമ ഇറങ്ങിയ വര്‍ഷം തന്നെ വിവാഹം കഴിച്ച താരം 13 വര്‍ഷത്തിനിപ്പുറം വിവാഹമോചനം നേടിയിരുന്നു. സുസന്ന ഖാനുമായുള്ള ബന്ധത്തില്‍ 2 മക്കളുണ്ട്.

ഗ്രീക്ക് ദേവന്മാരുടെ രൂപവും കരുത്തുറ്റ ശരീരവും എന്നും ഋത്വിക്കിന് ആരാധകരുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടാക്കിക്കൊണ്ടിരുന്നു. 2015ല്‍ ഏറ്റവും സെക്സിയസ്റ്റ് ഏഷ്യനായി തിരഞ്ഞെടുക്കപ്പെട്ടതും ഹൃത്വിക് റോഷനെയാണ്.