LiveTV

Live

Entertainment

സര്‍ദാറായി കാളിദാസന്‍, ഹാപ്പി സര്‍ദാറിന്‍റെ ട്രെയിലര്‍ എത്തി

മാസ് ലുക്കുമായി കാളിദാസിന്‍റെ വരവ്

സര്‍ദാറായി കാളിദാസന്‍, ഹാപ്പി സര്‍ദാറിന്‍റെ  ട്രെയിലര്‍ എത്തി

കാളിദാസ് ജയറാം നായകനായി എത്തുന്ന പുതിയ ചിത്രമായ ഹാപ്പി സർദാറിന്‍റെ ട്രെയിലർ എത്തി. പ്രണയവും ആക്‌ഷനും കോമഡിയുമൊക്കെയായി കളർഫുൾ എന്‍റർടെയ്നര്‍ പ്രതീതിയിലാണ് ട്രെയിലര്‍ ഇത്തവണ കാളിദാസന്‍റെ വരവ്. പഞ്ചാബിന്‍റെ പശ്ചാത്തലത്തില്‍ ഒരുക്കുന്ന സിനിമയുടെ ട്രെയിലറും കോമഡി രംഗങ്ങൾകൊണ്ട് സമ്പന്നമാണ്.

അച്ചിച്ചാ ഫിലിംസിന്റെ ബാനറിൽ ഹസീബ് ഹനീഫ്, ജോഷ്വിൻ ജോയ്, ശ്വേത കാർത്തിക് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത് ഗീതിക–സുധീപ് ദമ്പതികളാണ്.

സര്‍ദാറായി കാളിദാസന്‍, ഹാപ്പി സര്‍ദാറിന്‍റെ  ട്രെയിലര്‍ എത്തി

സിദ്ദിഖ്, ജാവേദ് ജഫ്‌റി, ഷറഫുദ്ദീൻ, ബാലു വർഗീസ്, ശ്രീനാഥ് ഭാസി, സിനിൽ സൈനുദ്ദീൻ, ദിനേശ് മോഹൻ, സെബൂട്ടി, ബൈജു സന്തോഷ്, സിബി ജോസ്, മാലാ പാർവതി, അഖില ചിപ്പി, സിതാര, രശ്മി അനിൽ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.