LiveTV

Live

Entertainment

‘പ്രണയമീനുകളുടെ കടല്‍’‍; തുണി കൊണ്ടുള്ള ഹോര്‍ഡിങ്ങുമായി കമല്‍ ചിത്രം

പ്ലാസ്റ്റിക് ഫ്ലക്സുകളെ അപേക്ഷിച്ച് തുണി കൊണ്ടുള്ള ഹോര്‍ഡിങ്ങുകള്‍ക്ക് ചിലവ് കൂടുതലാണെങ്കിലും പരിസഥിതിക്ക് ഉണ്ടാകുന്ന കോട്ടം കുറയ്ക്കുക എന്ന ലക്ഷ്യമാണ് ഇതിനു പിന്നില്‍.

‘പ്രണയമീനുകളുടെ കടല്‍’‍; തുണി കൊണ്ടുള്ള ഹോര്‍ഡിങ്ങുമായി കമല്‍ ചിത്രം

മലയാള സിനിമയില്‍ വിപ്ലവകരമായ ഒരു മാറ്റത്തിന് വഴി ഒരുക്കുകയാണ് കമലിന്‍റെ പുതിയ ചിത്രം. ‘പ്രണയമീനുകളുടെ കടല്‍’ എന്ന ചിത്രത്തിന്‍റെ ഹോര്‍ഡിങ്ങുകളാണ് ഇതിനോടകം ചര്‍ച്ചകളില്‍ ഇടം പിടിച്ചത്. പരിസ്ഥിതി സൌഹാര്‍ദ്രമായ മാതൃകയിലൂടെയാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ചിത്രത്തിന്‍റെ ഹോര്‍ഡിങ്ങുകള്‍ ഒരുക്കിയത്.

പ്ലാസ്റ്റിക് ഫ്ലക്സുകളെ അപേക്ഷിച്ച് തുണി കൊണ്ടുള്ള ഹോര്‍ഡിങ്ങുകള്‍ക്ക് അല്‍പം ചിലവ് കൂടുതലാണ്. എന്നാലും പരിസഥിതിക്ക് ഉണ്ടാകുന്ന കോട്ടം കുറയ്ക്കാന്‍ ഇതിലൂടെ കഴിയുമെന്നതിനാല്‍ തന്നെയാണ് ഈ തീരുമാനത്തില്‍ എത്തിയതെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.

കമല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ തിരക്കഥ എഴുതിയിരിക്കുന്നത് ജോണ്‍പോളാണ്. വിനായകന്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ ദിലീഷ് പോത്തന്‍, സൈജു കുറുപ്പ് എന്നിവരും ശ്രദ്ധേയായ വേഷം ചെയ്യുന്നുണ്ട്.

‘പ്രണയമീനുകളുടെ കടല്‍’‍; തുണി കൊണ്ടുള്ള ഹോര്‍ഡിങ്ങുമായി കമല്‍ ചിത്രം

സൂര്യയുടെ പുതിയ ചിത്രമായ കാപ്പാനിലും മമ്മൂട്ടി ചിത്രമായ ഗാനഗന്ധര്‍വനിലും ഹോര്‍ഡിങ്ങുകള്‍ ഉപയോഗിക്കില്ലെന്ന തീരുമാനം നേരത്തെ അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടിരുന്നു. ചെന്നൈയിലെ രാഷ്ട്രീയ കക്ഷി നേതാവിന്‍റെ മകന്‍റെ വിവാഹത്തിനുപയോഗിച്ച ഫ്ലക്സ് വീണ് ഒരാഴ്ച മുന്‍പ് പെണ്‍കുട്ടി മരിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് മദ്രാസ് ഹൈക്കോടതി അടക്കം ഹോള്‍ഡിങ്ങുകള്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചിരുന്നു.