LiveTV

Live

Entertainment

‘വിയറ്റ്നാം കോളനി’ ഒരു ടെക്നിക്കല്‍ മാസ്റ്റര്‍പീസ്: സിദ്ധിഖ് ലാല്‍-മോഹന്‍ലാല്‍ ചിത്രത്തെ പ്രശംസിച്ച് പൃഥ്വിരാജ്

മോഹന്‍ലാല്‍ നായകനായി സിദ്ദീഖ്-ലാല്‍ കൂട്ടു കെട്ടില്‍ പിറന്ന ‘വിയറ്റ്നാം കോളനിയെ’ പ്രശംസിച്ച് പൃഥ്വിരാജ്

‘വിയറ്റ്നാം കോളനി’ ഒരു ടെക്നിക്കല്‍ മാസ്റ്റര്‍പീസ്: സിദ്ധിഖ് ലാല്‍-മോഹന്‍ലാല്‍ ചിത്രത്തെ പ്രശംസിച്ച് പൃഥ്വിരാജ്

മലയാള സിനിമയിലെ ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്ററിന്റെ സംവിധായകൻ കൂടിയായ നടൻ പൃഥ്വിരാജ് സുകുമാരൻ ആണ് ‘വിയറ്റ്നാം കോളനി’യെ ഒരു സാങ്കേതിക മാസ്റ്റർപീസായി വിലയിരുത്തുന്നത്. 92ല്‍ പുറത്തിറങ്ങിയ വിയറ്റ്നാം കോളനിയുടെ സാങ്കേതികമികവിനെക്കുറിച്ച് ട്വിറ്ററില്‍ കൂടിയാണ് പ്രഥ്വിരാജ് പ്രശംസിച്ചത്.

ചിത്രം ഒരു ടെക്നിക്കല്‍ മാസ്റ്റര്‍പീസ് ആണെന്നും മലയാളത്തിലെ മുഖ്യധാരയില്‍ ഏറ്റവും മികച്ച രീതിയില്‍ എടുക്കപ്പെട്ട സിനിമകളില്‍ ഒന്നാണെന്നും പൃഥ്വി ട്വിറ്ററില്‍ കൂട്ടിച്ചേര്‍ത്തു.

സിദ്ദീഖ്-ലാല്‍ സംവിധാനത്തില്‍ മോഹന്‍ലാലിനെ നായകനാക്കിയ ആദ്യ ചിത്രമായിരുന്നു വിയറ്റ്നാം കോളനി. 1992ല്‍ പുറത്തിറങ്ങിയ സിനിമ ആ വര്‍ഷം ഏറ്റവുമധികം കളക്ഷന്‍ നേടിയ ചിത്രവുമായിരുന്നു. അന്നത്തെ ബോക്സോഫീസില്‍ 200 ലധികം ദിവസം പൂര്‍ത്തിയാക്കിയ സിനിമയെന്ന റെക്കോര്‍ഡും വിയറ്റ്നാം കോളനിക്കുണ്ട്.