LiveTV

Live

Entertainment

സെറ്റിലൊക്കെ തമാശ പറയാനുള്ള ധൈര്യം പോലും ഡബ്ല്യു.സി.സി വന്നതിന് ശേഷം നഷ്ടപ്പെട്ടുവെന്നാണ് പലരും പറയുന്നത്: മാലാ പാര്‍വതി

ഡബ്ല്യുസിസി വന്നതിനുശേഷം പൊതുവെ ആള്‍ക്കാര്‍ പറയുന്നത് സ്വാതന്ത്ര്യം നഷ്ടപ്പെട്ടുവെന്നാണെന്ന് നടി മാലാ പാര്‍വതി.

സെറ്റിലൊക്കെ തമാശ പറയാനുള്ള ധൈര്യം പോലും ഡബ്ല്യു.സി.സി വന്നതിന് ശേഷം  നഷ്ടപ്പെട്ടുവെന്നാണ് പലരും പറയുന്നത്: മാലാ പാര്‍വതി

ഡബ്ല്യുസിസി വന്നതിനുശേഷം മലയാള സിനിമയില്‍ സ്വാതന്ത്ര്യം നഷ്ടപ്പെട്ടുവെന്നാണ് പലരുടെയും അഭിപ്രായമെന്ന് നടി മാലാ പാര്‍വതി ഡബ്ല്യു.സി.സിയുടെ വരവിന് ശേഷം സിനിമാ സെറ്റിലേക്ക് തമാശ പറയാനും സ്വതന്ത്രമായി ഇടപെടാനുമൊക്കെയുള്ള ധൈര്യം ഇല്ല എന്ന് പൊതുവെ ആള്‍ക്കാര്‍ പറയുന്നത് താന്‍ കേട്ടിട്ടുണ്ടെന്ന് പാര്‍വതി പറയുന്നു.

മാലാ പാര്‍വതിയുടെ വാക്കുകളിങ്ങനെ,

ഡബ്ല്യു.സി.സി വന്നതിനു ശേഷം പൊതുവെ ആള്‍ക്കാര്‍ പറയുന്നത് സ്വാതന്ത്ര്യം നഷ്ടപ്പെട്ടുവെന്നാണ്. സെറ്റിലൊക്കെ തമാശ പറയാനും സ്വതന്ത്രമായി ഇടപെടാനുമൊക്കെയുള്ള ധൈര്യം ഇല്ല എന്ന് പൊതുവെ ആള്‍ക്കാര്‍ പറയുന്നതൊക്കെ ഞാന്‍ കേട്ടിട്ടുണ്ട്. ഡബ്ല്യു.സി.സിയില്‍ ഞാനംഗമല്ല. എന്നാല്‍ എന്നെ ആള്‍ക്കാര്‍ ഡബ്ല്യു.സി.സിയില്‍ ഉണ്ടെന്നാണ് വിശ്വസിക്കുന്നത്.