LiveTV

Live

Entertainment

ആരുടെയും മനസ്സ് നിറക്കും ഈ കുഞ്ഞന്‍ ഷെഫ്; വെെറല്‍ വീഡിയോ

ഒരു സമർഥനായ ഷെഫിന്റെ കയ്യടക്കത്തോടെ പാചകം ചെയ്യുന്ന കുട്ടിയെ കുറിച്ചുള്ള അന്വേഷണത്തിലാണ് ഓൺലെെൻ ലോകം.

ആരുടെയും മനസ്സ് നിറക്കും ഈ കുഞ്ഞന്‍ ഷെഫ്; വെെറല്‍ വീഡിയോ

നല്ല തട്ടുപൊളിപ്പൻ ഭക്ഷണ വിഭവങ്ങൾ ഉണ്ടാക്കുന്ന നിരവധി ചാനലുകൾ ഇന്ന് ഓൺലെെനിൽ ലഭ്യമാണ്. നിരവധി ആരാധകരുള്ള കുക്കറി ഷോകൾക്കും ഇന്ന് പഞ്ഞമില്ല. ഇത്തരത്തിലൊരു പാചകത്തിന്റെ വീ‍ഡിയോ ആണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. എന്നാൽ ഇതിൽ ഷെഫായി എത്തിയത് ഒരു അഞ്ചു വയസ്സുക്കാരനാണ് എന്നതാണ് വീഡിയോയുടെ പ്രത്യേകത.

അഞ്ചു വയസ് മാത്രം പ്രായം തോന്നിക്കുന്ന കുട്ടി, തന്റെ ഇളയ സഹോദരിക്ക് നാസി ഗോരെങ് (ഇന്തോനേഷ്യൻ ഫ്രെെഡ് റെെസ്) തയ്യാറാക്കി വിളമ്പി കൊടുക്കുന്ന ദൃശ്യമാണ് വെെറലായത്. ഒരു സമർഥനായ ഷെഫിന്റെ കയ്യടക്കത്തോടെ പാചകം ചെയ്യുന്ന കുട്ടിയെ കുറിച്ചുള്ള അന്വേഷണത്തിലാണ് ഓൺലെെൻ ലോകം.