LiveTV

Live

Entertainment

ജയലളിതയായി കങ്കണ; ‘തലൈവി’ ആകാന്‍ പ്രോസ്‌തെറ്റിക് മേക്ക്അപ്  

അഭിനേതാവിന്റെ മുഖവും രൂപവും അടിമുടി മാറ്റുന്ന മേക്ക്അപ് രീതിയാണ് പ്രോസ്തറ്റിക് മേക്ക്അപ്.

ജയലളിതയായി കങ്കണ; ‘തലൈവി’ ആകാന്‍ പ്രോസ്‌തെറ്റിക് മേക്ക്അപ്  

തമിഴ്നാട് മുന്‍ മുഖ്യ മന്ത്രി ജയലളിതയുടെ ജീവിതം സിനിമയാകുമ്പോള്‍ തിരശീലയില്‍ വേഷമിടുന്നത് ബോളിവുഡ് താരം കങ്കണ റണാവത് ആണ്. ‘തലൈവി’ എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ മുന്നൊരുക്കത്തിലാണ് കങ്കണയും അണിയറ പ്രവര്‍ത്തകരും. ജയലളിതയുടെ രൂപ സാദ‍ൃശ്യം വരുത്താന്‍ വേണ്ടി ആശ്രയിക്കുന്നത് പ്രോസ്തെറ്റിക് മേക്ക്അപ്പിനെയാണ്. മേക്ക്അപ്പിന്റെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ താരം തന്നെ പങ്കുവെച്ചിട്ടുണ്ട്.

ദ് ടെര്‍മിനേറ്റര്‍, ജുറാസിക് പാര്‍ക്ക്, മമ്മി തുടങ്ങിയ ബോളിവുഡ് സിനിമകളെ വന്‍ വിജയമാക്കി തീര്‍ത്തതില്‍ പ്രധാന പങ്കു വഹിച്ച മേക്ക്അപ് രീതിയാണ് പ്രോസ്തെറ്റിക് മേക്കപ്. അഭിനേതാവിന്റെ മുഖവും രൂപവും അടിമുടി മാറ്റാന്‍ കഴിയും എന്നതാണ് ഇതിന്‍റെ പ്രത്യേകത. ലോസ് ഏഞ്ചല്‍സിലെ കോളിന്‍സ് സ്റ്റു‍ഡിയോയിലാണ് കങ്കണയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കുന്നത്. എ എല്‍ വിജയ് സംവിധാനം ചെയ്യുന്ന ‘തലൈവി’ തമിഴിലും ഹിന്ദിയിലുമായായിരിക്കും പുറത്തിറങ്ങുക.