LiveTV

Live

Entertainment

‘ഗല്ലി ബോയി’ക്ക് ഓസ്കാര്‍ നോമിനേഷന്‍

ചിത്രത്തിലെ റാപ് സംഗീതത്തിനും വലിയ തോതിലുള്ള സ്വീകാര്യതയാണ് ലഭിച്ചത്

‘ഗല്ലി ബോയി’ക്ക് ഓസ്കാര്‍ നോമിനേഷന്‍

വ്യത്യസ്ത കഥയുമായെത്തി ഏറെ പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയ സോയാ അക്തർ ചിത്രം ഗല്ലി ബോയിക്ക് ഓസ്കാർ നോമിനേഷൻ. 92ാം അക്കാദമി അവാർഡിനായുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്റ്ട്രിയാണ് ചിത്രം. ബോളിവുഡ് താരവും ചിത്രത്തിന്റെ സഹ നിർമ്മാതാവുമായ ഫർഹാൻ അക്തറാണ് കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്

റാപ് സംഗീതജ്ഞനായ മുറാദ് എന്ന കഥാപാത്രമായി രൺവീറും സഫീന ഫിർദൗസിയായി ആലിയയും എത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് തീയറ്ററുകളിൽ ലഭിച്ചത്. ഇരുവര്‍ക്കും പുറമെ വിജയ് റാസ്, കൽകി കൊച്ലിൻ, സിദ്ധാർഥ് ചതുർവേദി എന്നിവരും വേഷമിട്ടിട്ടുണ്ട്. ചിത്രത്തിലെ ചടുലമായ റാപ് സംഗീതത്തിനും വലിയ തോതിലുള്ള സ്വീകാര്യതയാണ് ലഭിച്ചത്.

‘ഗല്ലി ബോയി’ക്ക് ഓസ്കാര്‍ നോമിനേഷന്‍

27 ചിത്രങ്ങളിൽ നിന്നാണ് ഗള്ളി ബോയിക്ക് നോമിനേഷൻ പോയത്. അപർണ സെനിന്റെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മറ്റിയാണ് ചിത്രം തെ‍രഞ്ഞെടുത്തത്. മുംബെെയിലെ സ്ട്രീറ്റ് റാപ്പർമാരായ നാസി, ഡിവെെൻ എന്നിവരുടെ ജീവിതത്തിൽ നിന്നും രൂപപ്പെട്ടതായിരുന്നു ഗള്ളി ബോയിടെ കഥ.