LiveTV

Live

Entertainment

‘സത്താര്‍ ‍ജീവിച്ചിരുന്നപ്പോള്‍ മമ്മൂക്ക മാത്രമേ ഉണ്ടായിരുന്നുള്ളു’: ആദിത്യ ജയന്‍

സത്താര്‍ ജീവിച്ചിരുന്നപ്പോള്‍ തിരിഞ്ഞു നോക്കാത്തവരാണ് ഇപ്പോള്‍ കണ്ണീരൊഴുക്കുന്നതെന്ന് സീരിയല്‍ താരം ആദിത്യ ജയന്‍.

‘സത്താര്‍ ‍ജീവിച്ചിരുന്നപ്പോള്‍ മമ്മൂക്ക മാത്രമേ ഉണ്ടായിരുന്നുള്ളു’: ആദിത്യ ജയന്‍

സത്താര്‍ ജീവിച്ചിരുന്നപ്പോള്‍ തിരിഞ്ഞു നോക്കാത്തവരാണ് ഇപ്പോള്‍ കണ്ണീരൊഴുക്കുന്നതെന്ന് സീരിയല്‍ താരം ആദിത്യ ജയന്‍. നടൻ സത്താറിന്‍റെ മരണത്തിൽ അനുശോചിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റിടുന്നവരെ വിമർശിച്ച് കൊണ്ട് എഴുതുകയായിരുന്നു അദ്ദേഹം. ജീവിച്ചിരിക്കുമ്പോള്‍ സ്നേഹിക്കുകയും സഹായിക്കുകയും ചെയ്യാതെ മരിച്ചു കഴിയുമ്പോള്‍ പോസ്റ്റ് ഇടുന്നത് അദ്ദേഹത്തിന്റെ ചെകിട്ടത്തടിക്കുന്നതിന് തുല്യമാണന്നും ആദിത്യ പറഞ്ഞു.

ജീവിച്ചു ഇരുന്നപ്പോൾ തിരിഞ്ഞു നോക്കാത്തവർ ഇന്ന് സങ്കടം കാണിക്കുന്നു കഷ്ടം ഈ നടൻ evide എന്നുപോലും മരണവാർത്ത അറിയുന്നതിന്...

Posted by Adhithyan Jayan on Wednesday, September 18, 2019

കരള്‍ രോഗത്തിന് ചികിത്സയിലായിരുന്ന സത്താര്‍ കഴിഞ്ഞ ചൊവ്വാഴചയാണ് അന്തരിച്ചത്