LiveTV

Live

Entertainment

“ദുല്‍ഖര്‍ നിങ്ങളുടെ ഹൃദയം കവരും”: കരണ്‍ ജോഹര്‍

സോയ ഫാക്ടര്‍ കണ്ട ശേഷം ദുല്‍ഖറിനെ അഭിനന്ദിച്ച് സംവിധായകന്‍ കരണ്‍ ജോഹര്‍

“ദുല്‍ഖര്‍ നിങ്ങളുടെ ഹൃദയം കവരും”: കരണ്‍ ജോഹര്‍

ദുല്‍ഖര്‍ സല്‍മാനെ കുറിച്ചുള്ള നല്ല വാര്‍ത്തകളാണ് ബോളിവുഡില്‍ നിറയുന്നത്. ദുല്‍ഖറിനെ അഭിനന്ദിച്ച് സംവിധായകന്‍ കരണ്‍ ജോഹറിന്റെ വാക്കുകളാണ് കുഞ്ഞിക്ക ആരാധകര്‍ക്ക് ആവേശമാകുന്നത്. ദുല്‍ഖര്‍ നിങ്ങളുടെ ഹൃദയം കവരുമെന്നായിരുന്നു സോയ ഫാക്ടര്‍ കണ്ട ശേഷം കരണ്‍ ജോഹറിന്റെ പ്രതികരണം.

റിലീസ് ചെയ്ത തിയറ്ററുകളില്‍ നിന്നെല്ലാം തന്നെ മികച്ച പ്രതികരണമാണ് ദ സോയ ഫാക്ടറിന് ലഭിക്കുന്നത്. ഇതിന് പിന്നാലെയാണ് ചിത്രം കണ്ട ബോളിവുഡ് സംവിധായകന്‍ കരണ്‍ ജോഹറിന്റെ പ്രതികരണം. ചിത്രത്തിലെ ദുല്‍ഖറിന്റെ കഥാപാത്രം ഏവരുടെയും ഹൃദയം കവരുമെന്നും ഒരു പുഞ്ചിരി നിങ്ങള്‍ക്ക് സമ്മാനിക്കുന്ന ചിത്രമാണിതെന്നും കരണ്‍ ജോഹര്‍ ട്വീറ്റ് ചെയ്തു.

സോയ ഫാക്ടറിന്റെ ആദ്യ ഷോ കാണാനായി ദുല്‍ഖറും ഭാര്യ അമല്‍ സൂഫിയയും എത്തിയിരുന്നു. അഭിഷേക് ശര്‍മ്മ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സോനം കപൂര്‍ ആണ് നായിക. ദുല്‍ഖറിന്റെ രണ്ടാമത്തെ ബോളിവുഡ് ചിത്രമാണിത്. ക്രിക്കറ്റ് ക്യാപ്റ്റനായിട്ടാണ് ചിത്രത്തില്‍ ദുല്‍ഖര്‍ എത്തുന്നത്. രണ്ട് മാസം കൊണ്ടാണ് ക്രിക്കറ്റ് പഠിച്ചെടുത്തത് എന്നാണ് ഒരു അഭിമുഖത്തിനിടെ താരം വ്യക്തമാക്കിയത്.

ചിത്രത്തിനായി ദുല്‍ഖര്‍ ക്രിക്കറ്റ് പരിശീലനം നടത്തുന്ന ചിത്രങ്ങളും വീഡിയോകളും ഏറെ ശ്രദ്ധ നേടിയിരുന്നു. പ്രദ്യുമ്നന്‍ സിംഗ് ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഫോക്സ് സ്റ്റാര്‍ സ്റ്റുഡിയോസും ആഡ്ലാബ് ഫിലിംസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രമാണിത്.