LiveTV

Live

Entertainment

ലിജോമോള്‍ ഇനി തമിഴകത്തിലും; ആദ്യ സിനിമയില്‍ സിദ്ധാര്‍ത്ഥിന്‍റെ നായിക

‘സിവപ്പ് മഞ്ഞള്‍ പച്ചൈ’ എന്ന തമിഴ് ചിത്രത്തിലെ ഗാനത്തിലൂടെയാണ് പ്രേക്ഷകരെ പിന്നെയും അത്ഭുതപ്പെടുത്തി ലിജോ മോള്‍ കൈയ്യടി നേടിയത്.

ലിജോമോള്‍ ഇനി തമിഴകത്തിലും; ആദ്യ സിനിമയില്‍ സിദ്ധാര്‍ത്ഥിന്‍റെ നായിക

മഹേഷിന്റെ പ്രതികാരത്തിലൂടെയും, കട്ടപ്പനയിലെ ഋത്വിക് റോഷനിലൂടെയുമെല്ലാം മലയാളിയുടെ മനസ്സ് കീഴടക്കിയ അയല്‍പക്കത്തെ പെണ്‍കുട്ടിയെ ആരും മറന്നിട്ടുണ്ടാകില്ല. സോണിയയായും കനിമോളായുമൊക്കെ നാടന്‍ വേഷപ്പകര്‍ച്ചയുമായെത്തി നമ്മളെ ചിരിപ്പിച്ച ലിജോ മോള്‍ ഇനി തമിഴ് ബിഗ് സ്ക്രീനിലും

‘സിവപ്പ് മഞ്ഞള്‍ പച്ചൈ’ എന്ന തമിഴ് ചിത്രത്തിലെ ഗാനത്തിലൂടെയാണ് പ്രേക്ഷകരെ പിന്നെയും അത്ഭുതപ്പെടുത്തി ലിജോ മോള്‍ കൈയ്യടി നേടിയത്. ചിത്രത്തിലെ ഗാനത്തിന് ലഭിച്ച മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലിജോ മോളെ പിന്നെയും താരമാക്കിയത്.

സിദ്ധാര്‍ത്ഥിന്‍റെ നായികയായെത്തിയാണ് തമിഴിലെ അരങ്ങേറ്റം ലിജോ മോള്‍ ഗംഭീരമാക്കിയത്.