LiveTV

Live

Entertainment

8 മിനുട്ട് ദൃശ്യവുമായി ജുറാസിക് വേള്‍ഡ്; ഞെട്ടിത്തരിച്ച് ആരാധകര്‍

ജുറാസിക് വേള്‍ഡ് സംവിധായകന്‍ കോളിന്‍ ട്രെവോറോയുടെ ‘ബാറ്റില്‍ ഓഫ് ബിഗ് റോക്കാണ്’ ഇപ്പോള്‍ സിനിമാലോകത്തെ ചര്‍ച്ച

8 മിനുട്ട് ദൃശ്യവുമായി ജുറാസിക് വേള്‍ഡ്; ഞെട്ടിത്തരിച്ച് ആരാധകര്‍

ദിനോസറുകളുടെ ഭയാനകമായ ദൃശ്യങ്ങള്‍ കോര്‍ത്തിണക്കിക്കൊണ്ട് സിനിമാലോകത്തെ വിസമയിപ്പിച്ചിരിക്കുകയാണ് ‘ബാറ്റിൽ അറ്റ് ബിഗ് റോക്ക്’ എന്ന ഹസ്വ ചിത്രം. ജുറാസിക് വേള്‍ഡിന്‍റെ തന്നെ സംവിധായകനായ കോളിന്‍ ട്രെവോറോയാണ് 8 മിനുട്ട് ദൈര്‍ഘ്യമുള്ള ഹ്രസ്വചിത്രം നിര്‍മിച്ചിരിക്കുന്നത്.

നാലുപേരടങ്ങുന്ന ഒരു കുടുംബത്തിന്റെ കഥ പറയുന്ന ബാറ്റിൽ അറ്റ് ബിഗ് റോക്ക്, ദിനോസറുകളുടെ വരവും തുടര്‍ന്നങ്ങോട്ടുള്ള കുടുംബത്തിന്‍റെ അതിജീവനത്തിനായുള്ള പോരാട്ടവുമാണ് പ്രമേയമാക്കുന്നത്.

കോളിൻ ട്രെവറോ സംവിധാനം ചെയ്ത്, ട്രെവറോയും എമിലി കാർമൈക്കലും ചേർന്ന് രചിച്ച ഈ ഹ്രസ്വചിത്രം അവസാന ജുറാസിക് വേൾഡ് സിനിമയിലെ സംഭവങ്ങൾക്ക് ഒരു വർഷത്തിന് ശേഷമാണ് നടക്കുന്നത്. ആൻഡ്രെ ഹോളണ്ട്, നതാലി മാർട്ടിനെസ്, മെലഡി ഹർഡ്, പിയേഴ്‌സൺ സാൽവഡോർ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു.