LiveTV

Live

Entertainment

പോസ്റ്ററില്‍ കണ്ണുടക്കി സോഷ്യല്‍ മീഡിയ; ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ ഫസ്റ്റ് ലുക്ക് ഹിറ്റ്

സൌബിന്‍ ഷാഹിര്‍ നായകനായെത്തുന്ന ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25 ന്‍റെ പോസ്റ്ററിന്‍റെ പോസ്റ്ററാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

പോസ്റ്ററില്‍ കണ്ണുടക്കി സോഷ്യല്‍ മീഡിയ; ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ ഫസ്റ്റ് ലുക്ക് ഹിറ്റ്

സൌബിന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25 എന്ന പുതിയ ചിത്രത്തിന്റെ വിശേഷങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ടൊവീനോ തോമസ് പങ്ക് വെച്ചതിലൂടെ ചിത്രത്തെ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

Installing Android Kunjappan Version 5.25! A film am eagerly waiting for.. here it is! The most artistic yet quirky...

Posted by Tovino Thomas on Tuesday, September 17, 2019

സൗബിന്‍ നായകനായ അമ്പിളി മികച്ച പ്രേക്ഷക പ്രതികരണവുമായി മുന്നോട്ട് പോകുമ്പോഴാണ് അടുത്തിറങ്ങാന്‍ പോകുന്ന സിനിമയുടെ പോസ്റ്റര്‍ വൈറലാകുന്നത്.

നവാഗത സംവിധായകനായ രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്യുന്ന ചിത്രം മൂൺഷോർട്ട് എന്റർടൈൻമെൻറ്സിന്റെ ബാനറിൽ സന്തോഷ് ടി കുരുവിളയാണ് നിർമ്മിക്കുന്നത്.