LiveTV

Live

Entertainment

‘എനിക്ക് ഒരു 30 സെക്കന്റ് താ സാര്‍’; അടി കപ്യാരെക്ക് ശേഷം ചിരിപടര്‍ത്തി ഉറിയടി ടീം - ടീസര്‍ വീഡിയോ

‘എനിക്ക് ഒരു 30 സെക്കന്റ് താ സാര്‍’; അടി കപ്യാരെക്ക് ശേഷം ചിരിപടര്‍ത്തി ഉറിയടി ടീം - ടീസര്‍ വീഡിയോ

അടി കപ്യാരെ കൂട്ടമണി ടീം വീണ്ടുമൊന്നിക്കുന്ന ഉറിയടിയുടെ ടീസര്‍ പുറത്തിറങ്ങി. ചിരിപടര്‍ത്തുന്ന രസകരങ്ങളായ മല്‍സരങ്ങള്‍ കാണിക്കുന്ന ടീസര്‍ ഒരു പൊലീസ് ക്വാര്‍ട്ടേഴിസിനകത്തെ ഓണാഘോഷ പരിപാടികളുടെ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്. ഡി.വൈ.എസ്.പി മുതല്‍ കോണ്‍സ്റ്റബിള്‍ വരെയുള്ളവര്‍ കഥാപാത്രങ്ങളാവുന്ന ചിത്രത്തില്‍ മുകേഷ്, ശ്രീനിവാസന്‍, ബൈജു, ഇന്ദ്രന്‍സ്, അജു വര്‍ഗീസ് എന്നിവര്‍ പ്രധാനവേഷത്തിലെത്തുന്നു.

അടി കപ്യാരെ കൂട്ടമണി സംവിധാനം ചെയ്ത എ.ജെ. വര്‍ഗ്ഗീസാണ് ഉറിയടിയുടെയും സംവിധായകന്‍. 2015 ല്‍ പുറത്തിറങ്ങിയ അടി കപ്യാരെ കൂട്ടമണിയില്‍ ധ്യാന്‍ ശ്രീനിവാസന്‍, നമിത പ്രമോദ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.