LiveTV

Live

Entertainment

‘എത്ര നാളായെടാ..’; ടൊറന്റോ ഫിലിം ഫെസ്റ്റിവലില്‍ കാത്തിരുന്ന സുഹൃത്തുക്കളെ ഓടിച്ചെന്ന് ആലിംഗനം ചെയ്ത് നിവിന്‍ പോളി- വൈറലായി വീഡിയോ

‘എത്ര നാളായെടാ..’; ടൊറന്റോ ഫിലിം ഫെസ്റ്റിവലില്‍ കാത്തിരുന്ന സുഹൃത്തുക്കളെ ഓടിച്ചെന്ന് ആലിംഗനം ചെയ്ത് നിവിന്‍ പോളി- വൈറലായി വീഡിയോ

സൗഹൃദ് വലയത്തിലൂടെ സിനിമയിലെത്തിയ താരമാണ് നിവിന്‍ പോളി. താന്‍ സിനിമയിലെത്താന്‍ കാരണം സുഹൃത്തുക്കളാണെന്ന് പലവട്ടം പറഞ്ഞിട്ടുള്ള താരം സൗഹൃദ് ബന്ധങ്ങള്‍ക്ക് വലിയ വിലകൊടുക്കുന്ന മനുഷ്യന്‍ കൂടിയാണ്.

ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത് നിവിന്‍ പോളി നായകനായ ‘മൂത്തോന്‍’ ടൊറന്റോ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശനത്തിനെത്തിയ സന്ദര്‍ഭത്തില്‍ പ്രദര്‍ശനവേദിക്ക് പുറത്ത് വെച്ച് സുഹൃത്തുക്കളെ കണ്ട നിവിന്‍ ഓടിപോയി ആലിംഗനം ചെയ്യുന്ന വീഡിയോയാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറല്‍. മുമ്പ് നിവിന്‍ ജോലി ചെയ്തിരുന്ന ഇന്‍ഫോസിസിലെ സുഹൃത്തുക്കളെയാണ് താരം ടൊറന്റൊയില്‍ കണ്ടത്. താരത്തിന്റെ വികാരപ്രകടനം സാമൂഹിക മാധ്യമങ്ങളില്‍ ഏറെ പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്.

നിവിന്‍ പോളിക്ക് പുറമെ സംവിധായിക ഗീതു മോഹന്‍ദാസ്, അനുരാഗ് കശ്യപ്, റോഷന്‍ മാത്യൂ എന്നിവരും ടൊറന്റോയില്‍ പങ്കെടുത്തിരുന്നു. ഇക്കഴിഞ്ഞ ബുധനാഴ്ച്ചയാണ് മൂത്താേന്‍ ടൊറന്റൊയിലെ വേള്‍ഡ് പ്രീമിയറിലെ സ്പെഷ്യല്‍ റെപ്രസന്റേഷനില്‍ പ്രദര്‍ശിപ്പിച്ചത്. ചിത്രത്തിന് വലിയ പ്രേക്ഷകനിരൂപക പ്രശംസയാണ് ടൊറന്റോയില്‍ ലഭിച്ചത്.