LiveTV

Live

Entertainment

ജയിക്കുക സിംഹത്തിന്‍റെ ശക്തിയോ നരിയുടെ തന്ത്രമോ? കാണാം മാഫിയയുടെ ടീസര്‍ 

 ജയിക്കുക സിംഹത്തിന്‍റെ ശക്തിയോ നരിയുടെ തന്ത്രമോ? കാണാം മാഫിയയുടെ ടീസര്‍ 

ധ്രുവങ്ങള്‍ പതിനാറ് എന്ന ഒറ്റ സിനിമയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടിയ കാര്‍ത്തിക് നരേന്റെ പുതിയ ചിത്രം വരുന്നു. അരുണ്‍ വിജയ്, പ്രസന്ന എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന മാഫിയയുടെ ടീസര്‍ പുറത്ത്. പ്രിയ ഭവാനി ശങ്കറാണ് ചിത്രത്തിലെ നായിക. രണ്ട് ഭാഗങ്ങളായാണ് ചിത്രം എത്തുന്നത്.

കാര്‍ത്തിക് നരേന്‍ തന്നെയാണ് ചിത്രത്തിന് തിരക്കഥ എഴുതിയത്. ലൈക്ക പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന് സംഗീതം നല്‍കിയത് ജേക്‌സ് ബിജോയ് ആണ്. ഗോകുല്‍ ബിനോയ് ആണ് ഛായാഗ്രഹണം.

ടീസര്‍ പുറത്തിറങ്ങി കുറച്ച് സമയത്തിന് ഉള്ളില്‍ തന്നെ മികച്ച പ്രതികരണമാണ് ടീസറിന് ലഭിക്കുന്നത്. മാഫിയയുടെ ടീസര്‍ കണ്ട രജനികാന്ത് ബ്രില്യന്‍റ് എന്നാണ് പറഞ്ഞത്. ധ്രുവങ്ങള്‍ പതിനാറ് എന്ന സിനിമയുടെ സംവിധായകന്‍റെ അടുത്ത സിനിമ എന്ന നിലയില്‍ പ്രേക്ഷകരും ആകാംക്ഷയിലാണ്.