LiveTV

Live

Entertainment

“50ആം വയസ്സിലും കാര്‍ത്തിക് നായകനായി അഭിനയിക്കും, എനിക്ക് അമ്മ വേഷങ്ങളേ ലഭിക്കൂ”: സിനിമയിലെ പുരുഷാധിപത്യത്തിനെതിരെ നുസ്രത്ത്

“50ആം വയസ്സിലും കാര്‍ത്തിക് നായകനായി അഭിനയിക്കും, എനിക്ക് അമ്മ വേഷങ്ങളേ ലഭിക്കൂ”: സിനിമയിലെ പുരുഷാധിപത്യത്തിനെതിരെ നുസ്രത്ത്

സിനിമാ മേഖലയിലെ പുരുഷാധിപത്യത്തിനെതിരെ നടി നുസ്രത്ത് ബറൂച. ബോളിവുഡില്‍ നായകനാണ് എല്ലാം എന്ന് നുസ്രത്ത് വിമര്‍ശിച്ചു.

”പുരുഷാധിപത്യ ലോകത്താണ് നമ്മള്‍ ജീവിക്കുന്നത്. എന്നാല്‍ സ്വയം ഇരയായി കരുതാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. എനിക്കറിയാം 50ആം വയസ്സിലും കാര്‍ത്തിക് നായകനായി അഭിനയിക്കും. എനിക്കപ്പോള്‍ അമ്മ വേഷങ്ങള്‍ മാത്രമേ ലഭിക്കൂ. അങ്ങനെയാണ് സിനിമാ മേഖല”- നുസ്രത്ത് പറഞ്ഞു.

2011ല്‍ റിലീസ് ചെയ്ത പ്യാര്‍ കാ പഞ്ച്‌നാമയാണ് നുസ്രത്തിന്റെ കരിയറില്‍ വഴിത്തിരിവായത്. കാര്‍ത്തിക് ആര്യന്‍റെ ബോളിവുഡ് അരങ്ങേറ്റവും ആ ചിത്രത്തിലൂടെയായിരുന്നു. അഭിനയത്തോടുള്ള അഭിനിവേശം മൂലമാണ് താന്‍ ഈ മേഖലയില്‍ തുടരുന്നതെന്ന് നുസ്രത്ത് പറഞ്ഞു. പ്യാര്‍ കാ പഞ്ച്‌നാമ റിലീസ് ചെയ്ത സമയത്ത് മറ്റ് ഓഫറുകളൊന്നും വന്നില്ല. ബോളിവുഡിന്‍റെ സാമ്പ്രദായിക നായികാ സങ്കല്‍പ്പങ്ങളില്‍ ഉള്‍പ്പെടാതിരുന്നതാണ് കാരണം എന്നും നുസ്രത്ത് പ്രതികരിച്ചു.

നേരത്തെ ലൂക്ക ചുപ്പി എന്ന ചിത്രം വിജയിച്ചതിന്‍റെ ക്രെഡിറ്റ് മുഴുവന്‍ കാര്‍ത്തികിന് നല്‍കിയതിനെതിരെ നടി കൃതി സനോണ്‍ രംഗത്തെത്തിയിരുന്നു. ഒരു ചിത്രത്തില്‍ തുല്യപ്രാധാന്യമുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടും വിജയത്തിന് കാരണം നായകന്‍ മാത്രമാണെന്ന് പറയുന്നതിനോട് വിയോജിപ്പുണ്ടെന്നാണ് കൃതി പറഞ്ഞത്. പിന്നാലെയാണ് സിനിമയിലെ പുരുഷാധിപത്യത്തിനെതിരെ നുസ്രത്ത് രംഗത്തെത്തിയത്.