LiveTV

Live

Entertainment

തെന്നല്‍: ബേങ്കി ബേങ്കി ബൂം ബൂമായെത്തി മലയാളികളുടെ മനം കവര്‍ന്ന കൊച്ചു സുന്ദരി

സയനോരയുടെ പാട്ടിനൊപ്പം വൈറലായ മറ്റൊരു കുഞ്ഞു വീഡിയോ ഉണ്ട്, ചുവപ്പും കറുപ്പും നിറത്തിലുള്ള ഉടുപ്പണിഞ്ഞുള്ള ഒരു കുഞ്ഞുപെണ്‍കുട്ടിയുടെ വീഡിയോ.

തെന്നല്‍: ബേങ്കി ബേങ്കി ബൂം ബൂമായെത്തി മലയാളികളുടെ മനം കവര്‍ന്ന കൊച്ചു സുന്ദരി

ഏടെയാണപ്പാ പോയിന്

എന്തുന്നാണപ്പാ കഴിചിന്,

കുഞ്ഞോളാന്‍റെ വീട്ടില് പോയിട്ടു

കുടുക്കാച്ചി ബിരിയാണി കഴിച്ചിനു.

ബേങ്കി ബേങ്കി ബേങ്കി ബൂം ബൂം

വൈറലാണ് സയനോരയുടെ ബേങ്കി ബേങ്കി ബേങ്കി ബൂം ബൂം എന്ന വീഡിയോ ഗാനം.. ആ പാട്ടിന്‍റെ ടിക് ടോക് വേര്‍ഷനുകള്‍ പലതും പുറത്തുവന്നിട്ടുണ്ടെങ്കിലും സയനോരയുടെ പാട്ടിനൊപ്പം വൈറലായ മറ്റൊരു കുഞ്ഞു വീഡിയോ ഉണ്ട്, ചുവപ്പും കറുപ്പും നിറത്തിലുള്ള ഉടുപ്പണിഞ്ഞുള്ള ഒരു കുഞ്ഞുപെണ്‍കുട്ടിയുടെ വീഡിയോ.

തെന്നല്‍: ബേങ്കി ബേങ്കി ബൂം ബൂമായെത്തി മലയാളികളുടെ മനം കവര്‍ന്ന കൊച്ചു സുന്ദരി

തെന്നല്‍, അതാണ് ഈ കൊച്ചു മിടുക്കിയുടെ പേര്. മുഴുവന്‍ പേര് തെന്നല്‍ അഭിലാഷ്. അ‍ഞ്ചു വയസ്സായതേയുള്ളൂ കുഞ്ഞു തെന്നലിന്. യു.കെ.ജി വിദ്യാര്‍ത്ഥിനി. അച്ഛന്‍ അഭിലാഷിനും അമ്മ അതിരയ്ക്കുമൊപ്പം ഇപ്പോള്‍ ബാംഗ്ലൂരിലാണ് താമസം. ബാംഗ്ലൂരില്‍ സോഫ്റ്റ് വെയര്‍ എ‍ഞ്ചിനീയറാണ് അഭിലാഷ്. ബാംഗ്ലൂരില്‍ സെറ്റില്‍ഡാണെങ്കിലും തലശേരി സ്വദേശികളാണ് കുഞ്ഞു തെന്നലിന്‍റെ കുടുംബം.

Loved it molu! 🥰🥰🥰🥰 #bemkiboom #dinchiknation #newband #electropopmusic @dinchiknation @varkeysmusic @rithuvysakh @ajay__varghese @finnykurian

Posted by Sayanora Philip on Tuesday, August 20, 2019

''അത് അവളുടെ ഭാഷയല്ലേ.. അതുകൊണ്ടുതന്നെ ആ പാട്ട് അവള്‍ക്ക് ഭയങ്കര ഇഷ്ടമായിരുന്നു.. എപ്പോഴും പാടി നടക്കും. അപ്പോള്‍ പിന്നെ അതൊന്ന് ചെയ്തു നോക്കാമെന്ന് കരുതി. കാഷ്വലായിട്ട് ചെയ്തതാണ്... അല്ലാതെ വൈറലാകുമെന്ന് വിചാരിച്ചിട്ടോ, വൈറലാക്കാനോ ഒന്നുമല്ലെ''ന്ന് പറയുന്നു തെന്നലിന്‍റെ അച്ഛന്‍ അഭിലാഷ്.

''ഡാന്‍സും അഭിനയവും ജനിച്ചപ്പോള്‍ തൊട്ട് തെന്നലിനൊപ്പമുണ്ട്. മ്യൂസിക്കലി വന്നപ്പോള്‍ ആദ്യം മ്യൂസിക്കലിയില്‍ ഒരു കൈ നോക്കി, ടിക്‍ടോക് വന്നപ്പോള്‍ അതിലും.. അവളുടെ വീഡിയോ ഇടാന്‍ മാത്രമായിട്ട് ഒരു ഇന്‍സ്റ്റഗ്രാം പേജ് തുടങ്ങിയിട്ടുണ്ട്. തെന്നലിന്‍റെ അമ്മ ആതിരയുടെ കസിനായ ദീപക് ആണ് അതിന് മുന്‍കൈ എടുത്തതൊക്കെ.. അതില്‍ ഒരുപാട് വീഡിയോ ഉണ്ട്. ഈ വീഡിയോയും ചെയ്ത് പതിവു പോലെ അതിലിട്ടു. അവിടുന്ന് അത് വൈറലായി വൈറലായി പോകുകയായിരുന്നു. പിന്നീട് സയനോരയൊക്കെ അത് ഫെയ്‍സ് ബുക്ക് പേജിലിട്ടതോടെ ഒരുപാട് പേര്‍ ഷെയര്‍ ചെയ്യുകയായിരുന്നു.

നമ്മുടെ സുഹൃത്തുക്കള്‍ എല്ലാവരും അവരുടെ സുഹൃത്തുക്കളുടെ വാട്‍സാപ്പ് സ്റ്റാറ്റസിന്‍റെ സ്ക്രീന്‍ഷോട്ട് എടുത്ത് അയച്ചു തരാന്‍ തുടങ്ങിയപ്പോഴാണ് ഇതിത്രയും വൈറലായതൊക്കെ ഞങ്ങള്‍ അറിഞ്ഞത്. അതിന് മുന്നേയും അവളുടെ ഒരു വീഡിയോ വൈറലായിരുന്നു.. പക്രു ചേട്ടനൊക്കെ അന്ന് അത് ഷെയര്‍ ചെയ്തിരുന്നു.. പക്ഷേ അന്നൊന്നും ആരാണ് ഈ കുഞ്ഞ് എന്നൊന്നും ആര്‍ക്കും അറിയില്ലായിരുന്നു.

കൊച്ചു മിടുക്കി 👏🏻👏🏻👏🏻👏🏻👍🏼

Posted by Guinness Pakru on Saturday, July 28, 2018

അമ്മ ആതിര കൂടെ നില്‍ക്കുമെങ്കിലും അവളെക്കൊണ്ട് ഇതൊക്കെ ചെയ്യിച്ചെടുക്കുന്നത് ആതിരയുടെ അനിയത്തി അനശ്വരയാണ്.. പക്ഷേ ആതിരയും അനശ്വരയും എന്ത് പഠിപ്പിച്ചു കൊടുത്താലും ചെയ്തു തുടങ്ങുമ്പോള്‍ അവളുടെ സ്വഭാവം മാറും.. പിന്നെ എല്ലാം, അഭിനയമായാലും ഡാന്‍സായാലും അവള്‍ക്ക് തോന്നിയ പോലെയാണ്..'' -എന്ന് പറഞ്ഞ് ചിരിക്കുന്നു അഭിലാഷ്.

നിലവില്‍ ഒരു പരസ്യ ചിത്രത്തില്‍ അഭിനയിച്ചു കഴിഞ്ഞു കുഞ്ഞു തെന്നല്‍... രണ്ട് സിനിമകളിലേക്ക് ഓഫറും വന്നിട്ടുണ്ടെന്ന് പറയുന്നു അഭിലാഷ്... അഭിനയം അവളുടെ മൂഡ് അനുസരിച്ചാണ്.. ഇത് സീരിയസ് ആയി എടുക്കാനുള്ള പ്രായം അവള്‍ക്കായിട്ടില്ലല്ലോ.. ആ ഒരു ആശങ്ക കൊണ്ട് തങ്ങളിനിയും ഓകെ പറഞ്ഞിട്ടില്ലെന്ന് കൂട്ടിച്ചേര്‍ക്കുന്നു അഭിലാഷും ആതിരയും.