LiveTV

Live

Entertainment

“കാണാണ്ട് പോയത് എന്റെ മോനെയല്ലേ, കോലോത്തെ പശൂനെയല്ലല്ലോ”: ദലിത് രാഷ്ട്രീയം പറഞ്ഞ് രാവണ്‍

ദലിതായതിന്റെ പേരില്‍, കറുപ്പായതിന്റെ പേരില്‍ ഒരു ജനവിഭാഗം അനുഭവിക്കുന്ന അവഗണനയും അവകാശലംഘനങ്ങളുമാണ്..

“കാണാണ്ട് പോയത് എന്റെ മോനെയല്ലേ, കോലോത്തെ പശൂനെയല്ലല്ലോ”: ദലിത് രാഷ്ട്രീയം പറഞ്ഞ് രാവണ്‍

ദലിതുകള്‍ നേരിടുന്ന സാമൂഹ്യ പ്രശ്നങ്ങള്‍ പ്രമേയമാക്കിയ സംഗീത ആല്‍ബം രാവണ്‍ ശ്രദ്ധേയമാകുന്നു. ആദര്‍ശ് കുമാര്‍ അണിയല്‍ സംവിധാനം ചെയ്ത ആല്‍ബത്തില്‍ പ്രധാന വേഷം ചെയ്തിരിക്കുന്നത് നാടോടി കലാകാരനായ അംബുജാക്ഷനാണ്.

ദലിതായതിന്റെ പേരില്‍, കറുപ്പായതിന്റെ പേരില്‍ ഒരു ജനവിഭാഗം അനുഭവിക്കുന്ന അവഗണനയും അവകാശലംഘനങ്ങളുമാണ് രാവണിലൂടെ സംവിധായകന്‍ പറഞ്ഞുവെക്കുന്നത്. ജന്മം കൊണ്ട് ദലിതായവര്‍ മരണം വരെ നേരിടുന്ന പ്രതിസന്ധികള്‍ നാല് മിനിറ്റ് 17 സെക്കറ്റില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു ആദര്‍ശ് കുമാര്‍ അനിയല്‍.

മകനെ കാണാതാകുന്ന അച്ഛന്റെ വികാര വിചാരങ്ങളിലൂടെയാണ് രാവണ്‍ സഞ്ചരിക്കുന്നത്. നിറത്തിന്റേയും ജാതിവെറിയുടേയും പേരില്‍ മാറ്റിനിര്‍ത്തപ്പെട്ടവരുടെ ശബ്ദവും ആകുലതകളും ശക്തമായി പങ്കുവെക്കുകയാണ് ഈ ആല്‍ബം. ബോധി സൈലന്റ് സ്കേപ്പ് പുറത്തിറക്കിയ ആല്‍ബത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് നിധീഷ് വേഗയാണ്. ബിബിന്‍ അശോകാണ് സംഗീതം.