LiveTV

Live

Entertainment

‘സത്യമായിട്ടും ഞാൻ അലമ്പുണ്ടാക്കിയതല്ല മമ്മൂക്കാ...’; മമ്മൂട്ടിയെ പ്രസംഗത്തിനിടെ നീട്ടിവിളിച്ചു, കുട്ടിതാരത്തിന് ചിരിയില്‍ മറുപടി കൊടുത്ത് താരം

‘സത്യമായിട്ടും ഞാൻ അലമ്പുണ്ടാക്കിയതല്ല മമ്മൂക്കാ...’; മമ്മൂട്ടിയെ പ്രസംഗത്തിനിടെ നീട്ടിവിളിച്ചു, കുട്ടിതാരത്തിന് ചിരിയില്‍ മറുപടി കൊടുത്ത് താരം

പുറമെ കാണുന്ന ഗൗരവം ചിരിയിലൂടെ ചോര്‍ത്തി രസികന്‍ മറുപടി നല്‍കുന്ന ചലച്ചിത്ര താരം മമ്മൂട്ടിയുടെ വീഡിയോയാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറല്‍. കൊച്ചിയില്‍ മമ്മൂട്ടി ഭാഗമായ കെയര്‍ ആൻഡ് ഷെയര്‍ ഇന്‍റര്‍നാഷണല്‍ ഫൗണ്ടേഷന്റെ പത്താം വാര്‍ഷികാഘോഷ പരിപാടിക്കിടെയാണ് മമ്മൂട്ടിയെ തേടി സദസ്സില്‍ നിന്നും ഒരു കുട്ടിതാരത്തിന്റെ സനേഹപൂര്‍വമായ വിളി വരുന്നത്. ‘മമ്മൂക്കാ..’ എന്ന നീട്ടിയുള്ള ആ വിളി മമ്മൂട്ടിയുടെ ചെവിയിലെത്തുകയും പ്രസംഗത്തിനിടെ തന്നെ ആ വിളിക്ക് സ്വാഭാവിക ഭാവത്തില്‍ മമ്മൂട്ടി മറുപടി നല്‍കുകയും ചെയ്തു. മമ്മൂട്ടി കുട്ടിതാരത്തിന് മറുപടി നല്‍കുന്നതിങ്ങനെ: ‘എന്തോ..’.

മമ്മൂട്ടിയുടെ മധുരമാര്‍ന്ന മറുപടി കേട്ട സദസ്സ് ഒന്നടങ്കം ചെറുചിരിയോടെ അത് ഏറ്റെടുത്തു. മമ്മൂട്ടിയുടെയും കുട്ടിതാരത്തിന്റെയും ചോദ്യോത്തരം സദസിന്റെ മനസ് നിറക്കുന്നതായിരുന്നു. കെയര്‍ ആൻഡ് ഷെയര്‍ ഇന്‍റര്‍നാഷണല്‍ ഫൗണ്ടേഷന്റെ പരിപാടിയില്‍ വെച്ച് നടന്ന ഈ സംഭവം പിന്നീട് സാമൂഹിക മാധ്യമങ്ങള്‍ ഏറ്റെടുക്കുകയായിരുന്നു. പരിപാടി അവസാനിച്ചതിന് ശേഷം മമ്മൂട്ടി കുട്ടിതാരത്തിനെ കാണുകയും സന്തോഷം പങ്കിടുകയും ചെയ്തു. മമ്മൂട്ടിയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന റോബര്‍ട്ട് കുര്യാക്കോസിന്റെ മകന്‍ നോവ ആണ് അതെന്നറിഞ്ഞ് താരം ഒരു നിമിഷം അത്ഭുതപ്പെടുകയും സനേഹം പങ്കിടുകയും ചെയ്തു. ‘പുറമേക്ക് ഗൗരവക്കാരനാണെങ്കിലും യഥാര്‍ത്ഥത്തില്‍ മമ്മൂട്ടി എന്ന താരം ഇങ്ങനെയാണ്’ എന്ന് പ്രശംസിച്ച് കൊണ്ട് നിരവധി പേര്‍ ഫേസ്ബുക്കില്‍ രംഗത്തുവന്നു. അതെ സമയം നിരവധി പേര്‍ മമ്മൂട്ടിയെ സനേഹത്തോടെ വിളിച്ച ആ കുഞ്ഞിന് സനേഹാന്വേഷണങ്ങള്‍ ആശംസിക്കുകയും ചെയ്തു.

‘സത്യമായിട്ടും ഞാൻ അലമ്പുണ്ടാക്കിയതല്ല മമ്മൂക്കാ...’; മമ്മൂട്ടിയെ പ്രസംഗത്തിനിടെ നീട്ടിവിളിച്ചു, കുട്ടിതാരത്തിന് ചിരിയില്‍ മറുപടി കൊടുത്ത് താരം