LiveTV

Live

Entertainment

‘കർണൻ നെപ്പോളിയൻ ഭഗത് സിംഗ്’; ഹിറ്റ് ഡയലോഗില്‍ നിന്നുമൊരു സിനിമ, ചിത്രീകരണം ആരംഭിച്ചു

‘കർണൻ നെപ്പോളിയൻ ഭഗത് സിംഗ്’; ഹിറ്റ് ഡയലോഗില്‍ നിന്നുമൊരു സിനിമ, ചിത്രീകരണം ആരംഭിച്ചു

‘സെവന്‍ത് ഡേ’ എന്ന പൃഥിരാജ് ചിത്രത്തിലൂടെ ഏറ്റവും ഹിറ്റായി മാറിയ മാസ്സ് ഡയലോഗാണ് കർണൻ നെപ്പോളിയൻ ഭഗത് സിംഗ്. ഈ ഒരു പേരിലൂടെ ഇനി ഒരു സിനിമ വരികയാണ് മലയാളത്തില്‍. ഫസ്റ്റ് പേജ് എൻറർടെയ്മെൻറിന്റെ ബാനറിൽ ശരത് ജി മോഹൻ സംവിധാനം ചെയ്യുന്ന കര്‍ണന്‍ നെപ്പോളിയന്‍ ഭഗത്‍ സിംഗ് ഇന്ന് ചിത്രീകരണം ആരംഭിച്ചു. മഞ്ഞമണ്‍കാല എന്ന നാട്ടിന്‍പുറത്ത് നടക്കുന്ന ഒരു കൊലപാതകത്തെ ചുറ്റിപറ്റിയുള്ള കര്‍ണന്‍ നെപ്പോളിയന്‍ ഭഗത്‍ സിംഗ് കോമഡി ത്രില്ലര്‍ രൂപത്തിലാകും വരികയെന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു.

ഈരാറ്റുപേട്ടയിലും പരിസര പ്രദേശങ്ങളിലും ചിത്രീകരണം ആരംഭിച്ച ചിത്രത്തില്‍ മലയാളത്തിലെ യുവതാരങ്ങളായ ധീരജ് ഡെന്നി (കല്‍ക്കി ഫെയിം), എല്‍ദോ മാത്യൂ, അല്‍ത്താഫ്, അനീഷ് ഗോപാല്‍ എന്നിവര്‍ അണിനിരക്കും. ഇവര്‍ക്ക് പുറമെ ജോയി മാത്യൂ, സൂധീര്‍ കരമന, അബു സലീം, ഇന്ദ്രന്‍സ്, സുനില്‍ സുഖദ, കൊച്ചു പ്രേമന്‍, നാരാണന്‍ കുട്ടി, സാജു നവോദയ, ശ്രീലക്ഷ്മി, രശ്മി ബോബന്‍ എന്നിവരും അഭിനയിക്കുന്നു. പ്രശാന്ത് കൃഷ്ണ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് റെക്സണ്‍ ജോസഫാണ്. റഫീഖ് അഹമ്മദ്, ബി.കെ ഹരിനാരായണന്‍, ശരത് ജി മോഹൻ എന്നിവരുടെ വരികള്‍ക്ക് സംഗീതം നല്‍കുന്നത് രഞ്ജിന് രാജാണ്. വസ്ത്രാലങ്കാരം സമീറ സനീഷ്.