LiveTV

Live

Entertainment

‘സ്വര്‍ഗസ്ഥനായ പിതാവേ... ഞങ്ങളുടെ കോഴി മുട്ടയിടുന്നത് മീനയുടെ വീട്ടിലാണ്’; നര്‍മ്മത്തില്‍ ചാലിച്ചൊരു ഗാഗുല്‍ത്തായിലെ കോഴിപ്പോര്

‘സ്വര്‍ഗസ്ഥനായ പിതാവേ... ഞങ്ങളുടെ കോഴി മുട്ടയിടുന്നത് മീനയുടെ വീട്ടിലാണ്’; നര്‍മ്മത്തില്‍ ചാലിച്ചൊരു ഗാഗുല്‍ത്തായിലെ കോഴിപ്പോര്

ഇന്ദ്രന്‍സ്, പൗളി വല്‍സൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ഗാഗുല്‍ത്തായിലെ കോഴിപ്പോര്’ സിനിമയുടെ ടീസര്‍ പുറത്തിറങ്ങി. ‘പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും ഇതില്‍ പങ്കില്ല’ എന്ന ടാഗ്‌ലൈനിലെത്തുന്ന ചിത്രത്തിന്റെ ടീസർ നര്‍മ്മത്തിന്റെ അകമ്പടിയോടെയാണ് അവതരിപ്പിച്ചിരിക്കുന്നത്. നവാഗതതരായ ജിബിറ്റ്, ജിനോയ് എന്നിവര്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രം രണ്ട് കുടുംബങ്ങളുടെ ഇടയിലുള്ള ബന്ധവും കലഹവും പറയുന്ന കഥയാണ്.

ഇന്ദ്രന്‍സിന് പുറമെ സോഹൻ സീനു ലാല്‍, പ്രവീണ്‍ കമ്മട്ടിപ്പാടം, വീണ നന്ദകുമാര്‍, അഞ്ജലി നായര്‍, നവജിത് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. വിജി ജയകുമാറാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ജിബിറ്റ് ജോർജാണ് ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം രാഗേഷ് നാരായണനും സംഗീതം ബിജിബാലും നിർവഹിച്ചിരിക്കുന്നു.