LiveTV

Live

Entertainment

‘മലയാളത്തിലെ ഏറ്റവും മോശപ്പെട്ട പടത്തിന്റെ മോശപ്പെട്ട ട്രെയിലര്‍’; വ്യത്യസ്തമായി ഒരു സിനിമാ പരസ്യം

‘മലയാളത്തിലെ ഏറ്റവും മോശപ്പെട്ട പടത്തിന്റെ മോശപ്പെട്ട ട്രെയിലര്‍’; വ്യത്യസ്തമായി ഒരു സിനിമാ പരസ്യം

‘മലയാളത്തിലെ ഏറ്റവും മോശപ്പെട്ട പടത്തിന്റെ മോശപ്പെട്ട ട്രെയിലര്‍’ എന്ന ടാഗ് ലൈനോടെ വ്യത്യസ്തമാവുകയാണ് ഒരു സിനിമാ പരസ്യം. ഹോംലി മീല്‍സ്, ബെന്‍ എന്നീ ചിത്രങ്ങളൊരുക്കിയ വിപിന്‍ ആറ്റ്ലിയാണ് ആക്ഷേപഹാസ്യരൂപത്തിലുള്ള വട്ടമേശ സമ്മേളനം എന്ന ചിത്രം ഒരുക്കിയിരിക്കുന്നത്. എട്ട് യുവ സംവിധായകരുടെ എട്ട് ചെറുചിത്രങ്ങളടങ്ങുന്നതാണ് വട്ടമേശസമ്മേളനം. ഇങ്ങനെയുള്ള എട്ട് ചിത്രങ്ങളിലെ രംഗങ്ങള്‍ വെച്ചാണ് പുതിയ ‘മോശം’ ട്രെയിലര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തിറക്കിയിരിക്കുന്നത്.

നിര്‍മിച്ചിരിക്കുന്നത് അമരേന്ദ്രൻ ബൈജുവാണ്. വിപിൻ ആറ്റ്‌ലിയുടെ ‘പർ‌ർ’, വിജീഷ് എ.സി.യുടെ ‘സൂപ്പർ ഹീറോ’, സൂരജ് തോമസിന്റെ ‘അപ്പു’, സാഗർ വി.എ.യുടെ ‘ദൈവം നമ്മോടു കൂടെ’, ആന്റോ ദേവസ്യയുടെ ‘മേരി’, അനിൽ ഗോപിനാഥിന്റെ ‘ടൈം’, അജു കുഴിമലയുടെ ‘കൂട്ടായി ആരായി’, നൌഫാസ് നൌഷാദിന്റെ ‘മാനിയാക്ക്’ എന്നീ ചിത്രങ്ങളാണ് ‘വട്ടമേശസമ്മേളന‘മായി ഒരുങ്ങുന്നത്.