LiveTV

Live

Entertainment

സദ്യ വിളമ്പി മമ്മൂട്ടി; ഷൈലോക്ക് ലൊക്കേഷനിലെ ഓണാഘോഷം 

സദ്യ വിളമ്പി മമ്മൂട്ടി; ഷൈലോക്ക് ലൊക്കേഷനിലെ ഓണാഘോഷം 

നടന്‍ മമ്മൂട്ടിയുടെ ഓണാഘോഷം ചിത്രീകരണം പുരോഗമിക്കുന്ന ഷൈലോക്കിന്‍റെ സെറ്റിലായിരുന്നു. സഹപ്രവർത്തകരോടൊപ്പമാണ് മമ്മൂട്ടി ഓണം ആഘോഷിച്ചത്. ഓണാഘോഷങ്ങൾക്ക് നേതൃത്വം നല്‍കിയതും മമ്മൂട്ടി തന്നെ. എല്ലാവർക്കും സദ്യ വിളമ്പിയ ശേഷമാണ് മമ്മൂട്ടി ഓണസദ്യയുണ്ടത്.

സദ്യ വിളമ്പി മമ്മൂട്ടി; ഷൈലോക്ക് ലൊക്കേഷനിലെ ഓണാഘോഷം 

രാജാധിരാജ, മാസ്റ്റര്‍പീസ് എന്നീ സിനിമകള്‍ക്ക് ശേഷം മമ്മൂട്ടിയും അജയ് വാസുദേവും ഒന്നിക്കുന്ന ചിത്രമാണ് ഷൈലോക്ക്. ഗുഡ്‍വില്‍ എന്‍റര്‍ടെയിന്‍മെന്റ്സ് നിര്‍മിക്കുന്ന ഷൈലോക്കിന് തിരക്കഥ എഴുതിയത് ബിബിന്‍ മോഹനും അനീഷും ചേര്‍ന്നാണ്. ചിത്രത്തിൽ മീനയും ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്.

ഷേക്സ്പിയറിന്റെ മർച്ചന്റ് ഓഫ് വെനീസിലെ ഷൈലോക്കിനെയാണ് നമുക്ക് പരിചയം. അതുകൊണ്ടുതന്നെ അതേപേരിലുള്ള സിനിമയില്‍ മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രം എന്തായിരിക്കും എന്ന ആകാംക്ഷയിലാണ് ആരാധകര്‍.