LiveTV

Live

Entertainment

ഇതിഹാസ നായകന്റെ  വരവറിയിച്ച് മാമാങ്കം ടീസര്‍

ഇതിഹാസ നായകന്റെ   വരവറിയിച്ച് മാമാങ്കം ടീസര്‍

മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ സിനിമയായി പുറത്തിറങ്ങാനിരിക്കുന്ന മാമാങ്കത്തിന്റെ ടീസറിന് ഗംഭീര സ്വീകരണം. ചിത്രത്തിന്റെ ഗ്രാഫിക്കല്‍ ടീസറാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. യു ട്യൂബില്‍ പുറത്തിറക്കുന്നതിന് മുമ്പ് ആരാധകര്‍ക്ക് മുന്നില്‍ നേരത്തെ ടീസര്‍ പുറത്തിറക്കിയിരുന്നു. ആവേശത്തോടെയാണ് ആരാധകര്‍ ടീസറിനെ സ്വീകരിച്ചത്.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ വലിയ പ്രതീക്ഷകളാണ് നൽകുന്നത്. ശ്യാം കൗശലാണ് ചിത്രത്തിന്റെ സംഘട്ടനം. കനിഹ, സിദ്ധിഖ്, പ്രാചി തെഹ്‍ലാൻ, ഉണ്ണി മുകുന്ദൻ, അനു സിത്താര സുദേവ് നായർ, തരുൺ അറോറ, മാസ്റ്റർ അച്ചുതൻ തുടങ്ങി വൻ താര നിര തന്നെ ചിത്രത്തിന്റെ ഭാഗമായുണ്ട്. മലയാള സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സെറ്റാണ് എം. പത്മകുമാർ ചിത്രത്തിനായി മരടിലും നെട്ടൂരിലുമായി നിർമ്മിച്ചിട്ടുള്ളത്. ആയിരത്തോളം തൊഴിലാളികള്‍ നാല് മാസം കൊണ്ടാണ് മരട് ലൊക്കേഷനിലെ മാളികയും മറ്റും നിർമ്മിച്ചത്.

കാവ്യ ഫിലിംസിന്റെ ബാനറിൽ വേണു കുന്നപ്പള്ളിയാണ് മാമാങ്കം നിർമ്മിക്കുന്നത്. മനോജ് പിള്ളയാണ് ഛായാഗ്രഹണം. ബിഗ് ബജറ്റിലെത്തുന്ന ചിത്രം മലയാളത്തിന് പുറമെ, ഹിന്ദി, തമിഴ്, തെലുഗ് ഭാഷകളിലും പുറത്തിറങ്ങുന്നുണ്ട്.