LiveTV

Live

Entertainment

സഹോയിലെ സാഹസിക രംഗങ്ങള്‍ ചിത്രീകരിച്ചത് ഇങ്ങിനെയാണ്; മേക്കിംഗ് വീഡിയോ കാണാം

350 കോടി ബഡ്ജറ്റിലൊരുക്കിയിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സുജിത് ആണ്

സഹോയിലെ സാഹസിക രംഗങ്ങള്‍ ചിത്രീകരിച്ചത് ഇങ്ങിനെയാണ്; മേക്കിംഗ് വീഡിയോ കാണാം

ബാഹുബലി 2വിന് ശേഷം തെലുങ്ക് സൂപ്പര്‍താരം പ്രഭാസ് നായകാനെത്തിയ ചിത്രം സഹോ സമ്മിശ്ര പ്രതികരണം നേടി തിയറ്ററുകളില്‍ ഓടിക്കൊണ്ടിരിക്കുകയാണ്. ആക്ഷന്‍ ഗണത്തില്‍ പെടുന്ന ചിത്രത്തില്‍ പ്രഭാസിന്റെ സാഹസിക രംഗങ്ങള്‍ തന്നെയാണ് ഹൈലൈറ്റ്. ആരാധകരെ ആവേശത്തിലാഴ്ത്തിയ ചിത്രത്തിലെ സാഹസിക രംഗങ്ങളുടെ മേക്കിംഗ് വീഡിയോ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ചിത്രത്തെക്കുറിച്ച് സഹോയും വീഡിയോയില്‍ സംസാരിക്കുന്നുണ്ട്.

350 കോടി ബഡ്ജറ്റിലൊരുക്കിയിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സുജിത് ആണ്. പ്രമോദ് ഉപ്പളപടി, ഭൂഷന്‍ കുമാര്‍, വംശി കൃഷ്ണ റെഡ്ഡി എന്നിവര്‍ ചേര്‍ന്നാണ് സഹോ നിര്‍മ്മിച്ചിരിക്കുന്നത്. ബോളിവുഡ് താരം ശ്രദ്ധ കപൂറാണ് പ്രഭാസിന്റെ നായിക. ജാക്കി ഷറോഫും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ജാക്വിലന്‍ ഫെര്‍ണാണ്ടസ് അതിഥി വേഷത്തിലെത്തുന്നു. ഹിന്ദി, തെലുങ്ക്,തമിഴ് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്.

Also read: വീണ്ടും പ്രഭാസ്; ‘സഹോ’ തീയറ്ററുകളിലേക്ക്