LiveTV

Live

Entertainment

എം.ജി.ആറായി ഇന്ദ്രജിത്ത്,ജയലളിതയായി രമ്യ കൃഷ്ണന്‍; വെബ് സീരീസിന്‍റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

22 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടുമൊരു മലയാളി താരം തന്നെ എം.ജി.ആറായി എത്തുന്നുവെന്ന പ്രത്യേകതയും സീരീസിനുണ്ട്

എം.ജി.ആറായി ഇന്ദ്രജിത്ത്,ജയലളിതയായി രമ്യ കൃഷ്ണന്‍; വെബ് സീരീസിന്‍റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

അന്തരിച്ച മുന്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ജീവിതം ആസ്പദമാക്കി നിര്‍മ്മിക്കുന്ന വെബ്സീരീസിന്‍റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. രമ്യ കൃഷ്ണനാണ് സീരീസില്‍ ജയലളിതയായി വേഷമിടുന്നത്. ഇന്ദ്രജിത്ത് സുകുമാരനാണ് എം.ജി ആറായി എത്തുന്നത്. ക്വീന്‍ എന്നാണ് സീരിസിന്‍റെ പേര്. 22 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടുമൊരു മലയാളി താരം തന്നെ എം.ജി.ആറായി എത്തുന്നുവെന്ന പ്രത്യേകതയും സീരീസിനുണ്ട്. മണിരത്നത്തിന്‍റെ സംവിധാനത്തില്‍ 1997 ല്‍ പുറത്തിറങ്ങിയ ഇരുവറിലാണ് മലയാളത്തില്‍ നിന്നെരാള്‍ ഇതിന് മുമ്പ് എം.ജി.ആറായി വേഷമിട്ടത്. മോഹന്‍ലാലായിരുന്നു അന്ന് എം.ജി.ആറായി എത്തിയത്.

ടൊറന്‍റോ ഇന്‍റര്‍നാഷണല്‍ ഫെസ്റ്റിവലിലും ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. ജയലളിതയുടെ ചെറുപ്പകാലവും രാഷ്ട്രീയ അരങ്ങേറ്റവും എം.ജി.ആറിന്‍റെ മരണത്തിന് ശേഷമുള്ള രാഷ്ട്രീയമാറ്റവുമെല്ലാം സീരീസില്‍ പറഞ്ഞു പോകുന്നുണ്ട്. ഗൗതം വാസുദേവ് മേനോന്‍, പ്രശാന്ത് മുരുകേശന്‍ എന്നിവര്‍ ചേര്‍ന്നാണ് വെബ് സീരീസ് സംവിധാനം ചെയ്യുന്നത്. എം.എക്‌സ് പ്ലയറിന്‍റെ ഒറിജിനല്‍ സീരീസായിരിക്കും ക്വീന്‍. ആദ്യ സീസണില്‍ 10 എപ്പിസോഡുകളുണ്ടാവുമെന്നും പ്രേക്ഷകരുടെ പ്രതികരണത്തിനനുസരിച്ച് മാത്രമേ അടുത്ത സീസണ്‍ ആരംഭിക്കുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.