LiveTV

Live

Entertainment

പ്രായം വെറും നമ്പറല്ലേ; ഒമ്പതുകാരിക്ക് അന്താരാഷ്ട്ര ചലച്ചിത്ര പുരസ്കാരം

ഷോര്‍ട്ട് ഫിലിമിലെ അഭിനയത്തിന് അന്താരാഷ്ട്ര പുരസ്ക്കാരം സ്വന്തമാക്കിയിരിക്കുകയാണ് മഹാശ്വേത എന്ന ഒമ്പതു വയസുകാരി

പ്രായം വെറും നമ്പറല്ലേ; ഒമ്പതുകാരിക്ക് അന്താരാഷ്ട്ര ചലച്ചിത്ര പുരസ്കാരം

'ഏജ് ഈസ് ജസ്റ്റ് എ നമ്പര്‍'‍. ശരിയാണ് ചിലര്‍ക്കെങ്കിലും പ്രായം വെറും നമ്പറാണ്. അത്തരത്തില്‍ തന്‍റെ പ്രായത്തെ വെല്ലുന്ന പുരസ്ക്കാരം സ്വന്തമാക്കിയ ഒരു പാലക്കാട്ടുകാരിയെ പരിചയപ്പെടാം. ഷോര്‍ട്ട് ഫിലിമിലെ അഭിനയത്തിന് അന്താരാഷ്ട്ര പുരസ്കാരം സ്വന്തമാക്കിയിരിക്കുകയാണ് മഹാശ്വേത എന്ന ഒമ്പതു വയസുകാരി.

ലോസ് ഏഞ്ചല്‍സില്‍ നടന്ന ഫിലിം ഫെസ്റ്റിവലിലാണ് മഹാശ്വേതയെ മികച്ച നടിയായി തിരഞ്ഞെടുത്തത്. ‘ആരോട് പറയും’ എന്ന ഷോര്‍ട്ട് ഫിലിമിലെ അഭിനയത്തിനാണ് മഹാശ്വേതയെ പുരസ്ക്കാരം ലഭിച്ചത്.

രക്ഷിതാക്കളുടെ തിരക്കുപിടിച്ച ജീവിതത്തിനിടയില്‍ ഒറ്റപ്പെട്ട് പോകുന്ന മക്കളുടെ കഥയാണ് ചിത്രം പറയുന്നത്. മുഖ്യ കഥാപാത്രമായാണ് മഹാശ്വേത അഭിനയിച്ചത്. പാലക്കാട് സ്വദേശി സുജിത് ദാസാണ് ഷോര്‍ട്ട് ഫിലിം സംവിധാനം ചെയ്തത്.

പാലക്കാട് വടക്കഞ്ചേരി സ്വദേശി ഉണ്ണികൃഷ്ണന്‍ – കവിത ദമ്പതികളുടെ മകളാണ് മഹാശ്വേത. കുട്ടിനായികയുടെ അച്ഛന്‍ ഉണ്ണികൃഷ്ണനും ഷോര്‍ട്ട് ഫിലിമില്‍ അഭിനയിച്ചിട്ടുണ്ട്.