LiveTV

Live

Entertainment

മീടൂ മൂവ്മെന്‍റിന്‍റെ ഭാഗമായി പിന്‍മാറിയ ചിത്രത്തില്‍ വിണ്ടും നായക വേഷത്തില്‍ ആമിര്‍ ഖാന്‍

ടി. സീരീസ് സ്ഥാപകനായ ഗുല്‍ഷന്‍ കുമാറിന്‍റെ ജീവിതം ആസ്പദമാക്കി സുഭാഷ് കപൂര്‍ സംവിധാനം ചെയ്യാനിരുന്ന ‘മൊഗുള്‍’ എന്ന ചിത്രത്തിലാണ് ആമിര്‍ തിരിച്ചെത്തിയത്

മീടൂ മൂവ്മെന്‍റിന്‍റെ ഭാഗമായി പിന്‍മാറിയ ചിത്രത്തില്‍ വിണ്ടും നായക വേഷത്തില്‍ ആമിര്‍ ഖാന്‍

മീടൂ ആരോപണങ്ങളുടെ ഭാഗമായി പിന്‍മാറിയ ചിത്രത്തില്‍ വീണ്ടും നായക വേഷത്തില്‍ ആമിര്‍ ഖാന്‍ എത്തുന്നു. ടി. സീരീസ് സ്ഥാപകനായ ഗുല്‍ഷന്‍ കുമാറിന്‍റെ ജീവിതം ആസ്പദമാക്കി സുഭാഷ് കപൂര്‍ സംവിധാനം ചെയ്യാനിരുന്ന ‘മൊഗുള്‍’ എന്ന ചിത്രത്തിലാണ് ആമിര്‍ തിരിച്ചെത്തിയത്. ചിത്രത്തിന്‍റെ നിര്‍മ്മാതാവും നായകനും ആമിര്‍ തന്നെയാണ്. ബോളിവുഡ് നടിയുടെ പരാതിയില്‍ 2014ല്‍ പൊലീസ് ലൈംഗിക പീഡനത്തിന് എഫ്‌.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുകയും സുഭാഷ് കപൂര്‍ അറസ്റ്റിലാവുകയുമായിരുന്നു.

സംവിധായകന്റെ കുറ്റസമ്മതം നടി ക്യാമറയില്‍ പകര്‍ത്തുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് ജാമ്യത്തിലിറങ്ങിയ സംവിധായകന്‍ അക്ഷയ് കുമാര്‍ നായകനായ ‘ജോളി എല്‍എല്‍ബി’,, അടക്കം മൂന്ന് ചിത്രങ്ങള്‍ കൂടി സംവിധാനം ചെയ്തു. രാജ്യത്ത് മീടൂ കാംപെയിന്‍ അലയടിച്ച കാലങ്ങളില്‍ ബോളിവുഡിലെ പല പ്രമുഖ നിര്‍മാണ കമ്പനികളും ആരോപണവിധേയവരായവര്‍ക്കൊപ്പം പ്രവര്‍ത്തിക്കില്ല എന്ന് തീരുമാനമെടുത്തിരുന്നു. തുടര്‍ന്നാണ് സുഭാഷ് കപൂറിന്‍റെ വിഷയം ചര്‍ച്ചയാവുകയും ത്രത്തില്‍ നിന്ന് ആമിര്‍ പിന്മാറുകയുമായിരുന്നു.

ആമിര്‍ തന്നെയായിരുന്നു അന്നും ചിത്രം നിര്‍മ്മിക്കാനിരുന്നത്. ആമിറിന്റെ നടപടിക്ക് പിന്നാലെ മറ്റ് നിര്‍മാണ കമ്പനികളും സുഭാഷ് കപൂറിനെ ഒഴിവാക്കിയിരുന്നു. എന്നാല്‍ തന്‍റെ നടപടി കാരണം മറ്റൊരാളുടെ തൊഴില്‍ തടസപ്പെട്ടത് പിന്നീട് തന്നെ അസ്വസ്ഥതനായെന്നും ആമിര്‍ പറഞ്ഞു. പിന്നീട് ഇത് ചൂണ്ടിക്കാട്ടി തന്നെ ഇന്ത്യന്‍ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഡയറക്ടേഴ്‌സ് അസോസിയേഷന്‍റെ കത്തും ലഭിച്ചു. അവര്‍ തീരുമാനം പുനപരിശോധിക്കാന്‍ ആവശ്യപ്പെട്ടുവെന്നും ആമിര്‍ ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു.

പിന്നീട് സുഭാഷ് കപൂറിനൊപ്പം പ്രവര്‍ത്തിച്ചിട്ടുള്ള കുറച്ച് സ്ത്രീകളോട് സംസാരിച്ചു. ആരും അയാളെക്കുറിച്ച് മോശമായി പ്രതികിരിച്ചില്ലെന്ന് മാത്രമല്ല പ്രകീര്‍ത്തിക്കുകയും ചെയ്തു. എന്നാല്‍ അത് കൊണ്ട് മാത്രം സുഭാഷ് കപൂര്‍ പരാതി നല്‍കിയ സ്ത്രീയോട് മോശമായി പെരുമാറിയില്ലെന്ന് കരുതുന്നില്ലെന്നും ആമിര്‍ പറഞ്ഞു. പക്ഷേ ആ സ്ത്രീകള്‍ പറഞ്ഞ വാക്കുകള്‍ ഒരു ആശ്വാസം നല്‍കിയെന്നും തുടര്‍ന്നാണ് ചിത്രം ചെയ്യാന്‍ വീണ്ടും തീരുമാനിച്ചതെന്നും എന്നാല്‍ താന്‍ ഇപ്പോഴും മീടൂ മൂവ്‌മെന്‍റിനെ പിന്തുണക്കുന്നതായും ആമിര്‍ വ്യക്തമാക്കി .

സ്ത്രീകള്‍ അവരുടെ പരാതികള്‍ ഇന്റേര്‍ണല്‍ കംപ്ലയിന്റ് കമ്മിറ്റിയെ അറിയിക്കണം. എല്ലാ ലൈംഗികപീഡനാരോപണങ്ങളും അന്വേഷിക്കപ്പെടുകയും കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുകയും വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.