LiveTV

Live

Entertainment

വെട്രിമാരൻ - ധനുഷ് - മഞ്ജു കോംബോ; ത്രസിപ്പിച്ച് അസുരന്‍ ട്രെയിലർ 

വെട്രിമാരൻ - ധനുഷ് - മഞ്ജു കോംബോ; ത്രസിപ്പിച്ച് അസുരന്‍ ട്രെയിലർ 

മഞ്ജു വാര്യര്‍ ആദ്യമായി തമിഴില്‍ അഭിനയിക്കുന്ന അസുരന്‍ സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി. നായകന്‍ ധനുഷ് തന്നെയാണ് ട്രെയിലര്‍ ട്വിറ്ററിലൂടെ പുറത്തുവിട്ടത്. ഇതിന് മുമ്പ് ധനുഷിനെ നായകനാക്കി പുറത്തിറങ്ങിയ വടചെന്നൈക്ക് സമാനമായ സംഘര്‍ഷ പശ്ചാത്തലത്തില്‍ തന്നെയാണ് വെട്രിമാരന്‍ ഇത്തവണയും കഥ പറയുന്നത്. ധനുഷ് ഇരട്ടവേഷത്തിലഭിനയിക്കുന്ന അസുരനില്‍ മണിമേഖലൈ എന്ന കഥാപാത്രമായാണ് മഞ്ജു വാര്യര്‍ അഭിനയിക്കുന്നത്. രാജദേവര്‍ എന്ന അച്ഛൻ കഥാപാത്രമായും കാളി മകൻ എന്ന കഥാപാത്രവുമായാണ് ധനുഷ് ചിത്രത്തിലുള്ളത്.

തമിഴിലെ പ്രമുഖ എഴുത്തുകാരൻ പൂമണിയുടെ 'വെക്കൈ' എന്ന നോവലിന്റെ ചലച്ചിത്രാവിഷ്കാരമാണ് ചിത്രമെന്നും റിപ്പോര്‍ട്ടുകളുണ്ട്. വി. ക്രിയേഷൻസ് നിർമ്മിച്ചിരിക്കുന്ന ചിത്രത്തിന് വേണ്ടി ജി.വി പ്രകാശ് കുമാർ സംഗീത സംവിധാനവും വേൽരാജ് ഛായാഗ്രഹണവും നിർവ്വഹിച്ചിരിക്കുന്നു. ചിത്രം ഒക്ടോബര്‍ നാലിന് പ്രദര്‍ശനത്തിന് എത്തും.