LiveTV

Live

Entertainment

‘വെനീസിലെ റെഡ് കാര്‍പ്പെറ്റില്‍ തൃശൂര്‍ ശൈലിയില്‍ ചെക്കന്‍ ഒരു പൊളിയാ പൊളിച്ചു...’ വെനീസിലെ പ്രേക്ഷകരോട് മലയാളത്തില്‍ നന്ദി പറഞ്ഞ് ‘ചോല’ നടന്‍ അഖില്‍; വീഡിയോ

ആദ്യ സിനിമക്ക് തന്നെ ലഭിച്ച മികച്ച പ്രതികരണത്തില്‍ സന്തോഷമുണ്ടെന്നും അഖില്‍ പറഞ്ഞു

‘വെനീസിലെ റെഡ് കാര്‍പ്പെറ്റില്‍ തൃശൂര്‍ ശൈലിയില്‍ ചെക്കന്‍ ഒരു പൊളിയാ പൊളിച്ചു...’ വെനീസിലെ പ്രേക്ഷകരോട് മലയാളത്തില്‍ നന്ദി പറഞ്ഞ് ‘ചോല’ നടന്‍ അഖില്‍; വീഡിയോ

സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത ചോലയുടെ വെനീസ് ചലച്ചിത്ര മേളയിയെ ഷോ കഴിഞ്ഞ് പ്രേക്ഷകരോട് മലയാളത്തില്‍ നന്ദി പറഞ്ഞ് നടന്‍ അഖില്‍. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളിലൊന്നിനെ കൈകാര്യം ചെയ്ത അഖില്‍ തൃശൂര്‍ ശൈലിയിലാണ് നന്ദി പറഞ്ഞത്. ആദ്യ സിനിമക്ക് തന്നെ ലഭിച്ച മികച്ച പ്രതികരണത്തില്‍ സന്തോഷമുണ്ടെന്നും അഖില്‍ പറഞ്ഞു.

എഴുനൂറോളം പേരെ ഓഡീഷന്‍ ചെയ്തതിന് ശേഷമായിരുന്നു അഖിലിനെ ചിത്രത്തിനായി തെരഞ്ഞെടുത്തത്. നിമിഷ സജയനും ജോജു ജോര്‍ജും പ്രധാന വേഷത്തിലെത്തിയ ചിത്രത്തില്‍ വളരെ പ്രധാനപ്പെട്ട മറ്റൊരു വേഷത്തില്‍ അഖിലുമുണ്ട്. തൃശൂര്‍ കൊടകര സ്വദേശിയാണ് അഖില്‍. അഖിലിനൊപ്പം സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍, ജോജു ജോര്‍ജ്, നിമിഷ സജയന്‍ എന്നിവരും സിനിമക്ക് ശേഷം തങ്ങളുടെ അനുഭവങ്ങളും സന്തോഷവും പങ്കുവെച്ചു.