LiveTV

Live

Entertainment

പതിനെട്ട് മാസം കൊണ്ട് സിക്സ് പാക്ക് ലുക്കില്‍ ജീന്‍ പോള്‍ ലാല്‍; ചിത്രം വൈറല്‍

പതിനെട്ട് മാസം കൊണ്ട് സിക്സ് പാക്ക് ലുക്കില്‍ ജീന്‍ പോള്‍ ലാല്‍; ചിത്രം വൈറല്‍

ശരീരത്തിന്റെ ഭാരവും രൂപവും ഭംഗിയാക്കാന്‍ പലര്‍ക്കും ആഗ്രഹം കാണും. പക്ഷെ അതിന് എടുക്കേണ്ടി വരുന്ന അധ്വാനം ആലോചിച്ച് പിന്തിരിഞ്ഞിടത്താണ് ജീന്‍ പോള്‍ ലാല്‍ എന്ന സംവിധായകന്‍ അത്ഭുതം സൃഷ്ടിക്കുന്നത്. വെറും പതിനെട്ട് മാസം കൊണ്ടാണ് ജീന്‍ പോള്‍ ലാല്‍ തന്റെ ശരീരം സിക്സ് പാക്കിലെത്തിച്ചത്. പുതിയ ചിത്രം ഡ്രൈവിങ് ലൈസൻസിലെ വേഷത്തിന് വേണ്ടി കൂടിയാണ് സംവിധായകനും നടനുമായ ജീന്‍ പുതിയ ലുക്കിലെത്തിച്ചത്. പൃഥ്വിരാജിനെ നായകനാക്കി ജീൻ പോൾ ഒരുക്കുന്ന ചിത്രമാണ് ഡ്രൈവിങ് ലൈസൻസ്. സംവിധാനത്തോടൊപ്പം ചിത്രത്തിലെ ഒരു വേഷവും അദ്ദേഹം ചെയ്യുന്നുണ്ട്.

View this post on Instagram

everyone is doing before n afters ...

A post shared by Jean Lal (@jean.lal) on

പൃഥ്വിരാജ് നിർമാതാവും നായകനുമാവുന്ന രണ്ടാമത്തെ ചിത്രമാണ് ഡ്രൈവിങ് ലൈസൻസ്. പൃഥ്വിരാജ് പ്രൊഡക്‌ഷൻസിനൊപ്പം മാജിക് ഫ്രയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫന്‍ സഹ നിർമാതാവാണ്.