LiveTV

Live

Entertainment

അവസരങ്ങള്‍ കുറയുമ്പോഴാണ് എന്നെ ഒതുക്കിയെന്ന് പരാതി പറയുന്നത്: മോഹന്‍ലാല്‍

ഞങ്ങളെയൊന്നും ആരും ഒതുക്കിയിട്ടില്ല. മാറിനില്‍ക്കാനും പറഞ്ഞിട്ടില്ല. സ്വയം അധ്വാനിച്ച് തെളിഞ്ഞ് വരികയായിരുന്നു

അവസരങ്ങള്‍ കുറയുമ്പോഴാണ് എന്നെ ഒതുക്കിയെന്ന് പരാതി പറയുന്നത്: മോഹന്‍ലാല്‍

സിനിമയില്‍ അവസരങ്ങള്‍ കുറയുമ്പോഴാണ് എന്നെ ഒതുക്കിയെന്ന് പലരും പരാതി പറയുന്നതെന്ന് മോഹന്‍ലാല്‍. വളരെ കറച്ച് ആളുകള്‍ മാത്രമുള്ള ഒരു മേഖലയാണ് മലയാള സിനിമ. അതില്‍ തന്നെ ഉന്നതരായ പലരം മരിച്ചുപോയി. പിന്നെ ആര് ആരെ ഒതുക്കാനാണ്. മോഹന്‍ലാല്‍ പറഞ്ഞു. മമ്മൂട്ടിയും മോഹന്‍ലാലും കേന്ദ്ര സ്ഥാനത്തുള്ള ഇന്‍ഡസ്ട്രിയില്‍ ഒതുക്കലുകള്‍ നടക്കുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.

ഒരാളെ മനസ്സില്‍ ധ്യാനിച്ച് എഴുതിയുണ്ടാക്കുന്ന തിരക്കഥയൊന്നുമല്ലെന്നും ഒരാള്‍ ഇല്ലെങ്കില്‍ മറ്റൊരാളെ നോക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അവസരങ്ങള്‍ കുറയുമ്പോളാണ് തന്നെ ഒതുക്കിയെന്ന് മറ്റുള്ളവര്‍ പരാതി പറയുന്നതെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ഞങ്ങളെയൊന്നും ആരും ഒതുക്കിയിട്ടില്ല. മാറിനില്‍ക്കാനും പറഞ്ഞിട്ടില്ല. സ്വയം അധ്വാനിച്ച് തെളിഞ്ഞ് വരികയായിരുന്നു. മോഹന്‍ലാല്‍ പറഞ്ഞു.