LiveTV

Live

Entertainment

ജിം മാസ്റ്റര്‍ക്ക് ഉണ്ണിയുടെ ഓണസമ്മാനം; ഒന്നര ലക്ഷത്തിന്‍റെ ആര്‍ 1 5

അപ്രതിക്ഷിതമായി ലഭിച്ച സമ്മാനമാണെന്നും ബൈക്ക് വളരെയധികം ഇഷ്ടപ്പെട്ടുവെന്നും പറഞ്ഞറിയിക്കാനാവാത്തത്ര സന്തോഷമുണ്ടെന്നും ജോണ്‍സണ്‍ ഫേസ്ബുക്കില്‍ കുറിച്ചു

ജിം മാസ്റ്റര്‍ക്ക് ഉണ്ണിയുടെ ഓണസമ്മാനം; ഒന്നര ലക്ഷത്തിന്‍റെ  ആര്‍ 1 5

ഓണത്തിന് ഒന്നര ലക്ഷം രൂപയുടെ ബൈക്ക് ജിം മാസ്റ്റര്‍ക്ക് സമ്മാനമായി നല്‍കി പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ് മലയാളത്തിന്‍റെ മസിലളിയന്‍ ഉണ്ണി മുകുന്ദന്‍. യമഹ ആര്‍ 15 ആണ് ഉണ്ണി മാസ്റ്റര്‍ക്ക് നല്‍കിയത്. ഉണ്ണിയുടെ ജിം പരിശീലകനായ ജോണ്‍സനാണ് ബൈക്ക് സമ്മാനമായി നല്‍കിയത്. അപ്രതിക്ഷിതമായി ലഭിച്ച സമ്മാനമാണെന്നും ബൈക്ക് വളരെയധികം ഇഷ്ടപ്പെട്ടുവെന്നും പറഞ്ഞറിയിക്കാനാവാത്തത്ര സന്തോഷമുണ്ടെന്നും ജോണ്‍സണ്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ബൈക്ക് ഇഷ്ടപ്പെടുമോയെന്ന് ഉറപ്പില്ലായിരുന്നു. ഇഷ്ടപ്പെട്ടെന്ന് അറിഞ്ഞതില്‍ സന്തോഷം. മാമാങ്കം എന്ന സിനിമയ്ക്ക് മുന്നോടിയായി ഒരു സഹോദരന്റെ സ്ഥാനത്തുനിന്നാണ് നിങ്ങള്‍ എനിക്ക് ആവശ്യമുള്ള പരിശീലനങ്ങള്‍ തന്നത്. ആ അധ്വാനവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് ഒന്നുമല്ലെന്നും ഉണ്ണിയും ഫേസ്ബുക്കില്‍ പറഞ്ഞു.

യമഹയുടെ ഇന്ത്യന്‍ വിപണിയിലുള്ള പെര്‍ഫോമെന്‍സ് ബൈക്കുകളില്‍ ഒരു പ്രധാന മോഡലാണ് ആര്‍ 15 വി 3. 155 സി.സി എന്‍ജിനില്‍ 19 ബി.എച്ച്.പി പവറും 15 എന്‍.എം ടോര്‍ക്കുമാണ് ഈ വാഹനം ഉത്പാദിപ്പിക്കുന്നത്. ഇരട്ട ചാനല്‍ എ.ബി.എസാണ് വാഹനത്തിന് സുരക്ഷ ഒരുക്കുന്നത്.