LiveTV

Live

Entertainment

‘എന്റെ ഓരോ സൈക്കിളും അപ്പന്റെ ഓരോ ലോണുകളാണ്’; ഫൈനല്‍സിലെ രജിഷയുടെ അതിശയിപ്പിക്കുന്ന പ്രകടനം - ടീസര്‍ വീഡിയോ

‘എന്റെ ഓരോ സൈക്കിളും അപ്പന്റെ ഓരോ ലോണുകളാണ്’; ഫൈനല്‍സിലെ രജിഷയുടെ അതിശയിപ്പിക്കുന്ന പ്രകടനം - ടീസര്‍ വീഡിയോ

ഏറെ പ്രേക്ഷക പ്രശംസ നേടിയ ജൂണിന് ശേഷം രജിഷ കേന്ദ്രകഥാപാത്രമാകുന്ന ഫൈനല്‍സിലെ രണ്ടാമത്തെ ടീസര്‍ പുറത്തിറങ്ങി. രജിഷയുടെ അമ്പരിപ്പിക്കുന്ന പ്രകടനം കൊണ്ട് ശ്രദ്ധേയമാണ് പുതിയതായി പുറത്തിറങ്ങിയ ടീസര്‍. ഒളിമ്പിക്‌സിനായി തയാറെടുക്കുന്ന സൈക്ലിസ്റ്റ് ആലീസ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ രജിഷ അവതരിപ്പിക്കുന്നത്.

നവാഗതനായ പി.ആര്‍ അരുണ്‍ ആണ് ഫൈനല്‍സ് സംവിധാനം ചെയ്യുന്നത്. സുരാജ് വെഞ്ഞാറന്മൂടും ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. മണിയന്‍പിള്ള രാജുവും പ്രജീവും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. സംഗീതം കൈലാസ് മേനോൻ. ചിത്രത്തിലെ മലയാള നടി പ്രിയ വാര്യരുടെ ഗാനാലാപനം നേരത്തെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.