LiveTV

Live

Entertainment

വെനീസ് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ചോല പ്രദര്‍ശിപ്പിച്ചു

സനല്‍ കുമാര്‍ ശശിധരന്‍, ജോജു ജോര്‍ജ്ജ്, നിമിഷ സജയന്‍, സിജോ വടക്കന്‍ ,ഷാജി മാത്യു എന്നിവര്‍ ചിത്രത്തിന്‍റെ പ്രദര്‍ശനം കാണാന്‍ റെഡ് കാര്‍പ്പറ്റ് വേള്‍ഡ് പ്രിമിയറില്‍ എത്തിയിരുന്നു.

വെനീസ് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ചോല പ്രദര്‍ശിപ്പിച്ചു

ഓരോ മലയാളിക്കുമിത് അഭിമാന നിമിഷം. സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത ചോല അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിച്ചു. റെഡ് കാര്‍പ്പറ്റ് വേള്‍ഡ് പ്രീമിയര്‍ വിഭാഗത്തിലായിരുന്നു ചിത്രം പ്രദര്‍ശിപ്പിച്ചത്. സനല്‍ കുമാര്‍ ശശിധരന്‍, ജോജു ജോര്‍ജ്ജ്, നിമിഷ സജയന്‍, സിജോ വടക്കന്‍ ,ഷാജി മാത്യു എന്നിവര്‍ ചിത്രത്തിന്‍റെ പ്രദര്‍ശനം കാണാന്‍ റെഡ് കാര്‍പ്പറ്റ് വേള്‍ഡ് പ്രിമിയറില്‍ എത്തിയിരുന്നു. മുണ്ടുടുത്ത് നാടന്‍ ലുക്കിലായിരുന്നു ജോജു എത്തിയത്. നിറഞ്ഞ കയ്യടികളേടെയാണ് സദസ്സ് ഇവരെ സ്വാഗതം ചെയ്തത്.

ഏറെ നാളത്തെ ഇടവേളക്ക് ശേഷം വെനീസ് മേളയില്‍ തിരഞ്ഞെടുക്കപ്പെടുന്ന മലയാള ചിത്രമാണ് ചോല. അടൂര്‍ ഗോപാലകൃഷ്ണന്റെ മതിലുകള്‍, നിഴല്‍ കൂത്ത് എന്നിവയാണ് ഇതിനു മുമ്പ് വെനീസ് ചലച്ചിത്രമേളയിലേക്ക് മലയാളത്തില്‍ നിന്ന് പ്രദര്‍ശിപ്പിക്കപ്പെട്ട മലയാള ചിത്രങ്ങള്‍. ലോകസിനിമയിലെ പുതിയ ട്രെന്‍ഡുകളെ പരിചയപ്പെടുത്തുന്ന ഒറിസോണ്ടി മത്സര വിഭാഗത്തിലാണ് ചോല തിരഞ്ഞെടുക്കപ്പെട്ടത്. ജോജു ജോര്‍ജ്, നിമിഷ സജയന്‍, നവാഗതനായ അഖില്‍ വിശ്വനാഥ് എന്നിവരാണ് ചോലയില്‍ പ്രധാന കഥാപാത്രങ്ങളായി തിരശീലയിലെത്തുന്നത്.

വെനീസ് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ചോല പ്രദര്‍ശിപ്പിച്ചു