പ്രിയ താരത്തെ കാണാന്‍ പര്‍ബത് നടന്നത് 900 കിലോ മീറ്റര്‍
ദിവസവും 50-55 കിലോമീറ്റർ ദൂരം പിന്നിട്ടാണ് 18 ദിവസം കൊണ്ട് പർബത് മുംബൈയിലെത്തിയത്

തന്റെ ഇഷ്ട താരത്തെ കാണാന്‍ പര്‍ബത് നടന്നത് 900 കിലോമീറ്ററാണ്. ബോളീവുഡ് താരം അക്ഷയ് കുമാറിന്റെ കടുത്ത ആരാധകനായ പര്ബത്താണ് ഗുജറാത്തിലെ ദ്വാരകയിൽനിന്നും മുംബൈ വരെ നടന്നത്. വാര്‍ത്ത അക്ഷയ് കുമാര്‍ തന്നെയാണ് ട്വിറ്ററിലൂടെ പങ്കുവെച്ചത്. ദിവസവും 50-55 കിലോമീറ്റർ ദൂരം പിന്നിട്ടാണ് 18 ദിവസം കൊണ്ട് പർബത് മുംബൈയിലെത്തിയത്. പര്ബത്തുമായി സംസാരിക്കുന്ന വീഡിയോ സഹിതമാണ് അക്ഷയ് കുമാര്‍ വാര്‍ത്ത പോസ്റ്റ് ചെയ്തത്.
ഇന്ന് പർബതിനെ കണ്ടു, ദ്വാരകയിൽ നിന്നും 900 കിലോമീറ്ററോളം നടന്നാണ് അവൻ എത്തിയത്. 18 ദിവസംകൊണ്ട് മുംബൈയിലെത്തിയ അവൻ എന്നെ ഇന്നു കാണാൻ പദ്ധതിയിടുകയായിരുന്നു. നമ്മുടെ യുവാക്കൾ അവരുടെ ലക്ഷ്യം കണ്ടെത്താനായി ഇത്തരത്തിലുള്ള ആസൂത്രണവും ദൃഢനിശ്ചയവുമാണ് ഉപയോഗിക്കുന്നതെങ്കിൽ, പിന്നെ അവരെ തടയാൻ ഒന്നിനുമാകില്ല അക്ഷയ് കുമാര്‍ കുറിച്ചു.