LiveTV

Live

Entertainment

‘ഞാന്‍ ജനിച്ചത് തെരുവിലല്ല, എനിക്ക് വീടും കുടുംബവുമുണ്ടായിരുന്നു’: ജീവിതം പറഞ്ഞ് രാണു മണ്ടാല്‍

ഒരു സിനിമയാക്കാന്‍‌ പോന്ന കഥയാണ് തന്‍റെ ജീവിതമെന്നാണ് ഇവര്‍ പറയുന്നത്

‘ഞാന്‍ ജനിച്ചത് തെരുവിലല്ല, എനിക്ക് വീടും കുടുംബവുമുണ്ടായിരുന്നു’: ജീവിതം പറഞ്ഞ് രാണു മണ്ടാല്‍

മുഷിഞ്ഞ വേഷത്തില്‍ റെയില്‍വേസ്റ്റേഷന്‍ പ്ലാറ്റ്ഫോമിലിരുന്ന് പാട്ടു പാടിയ തെരുവു ഗായികയായാണ് രാണു മണ്ടാലിനെ നാമറിയുന്നത്. ‘ഏക് പ്യാര്‍‌ കാ നഗ്മാ കാ ഹേ’ എന്ന ഗാനം രാണുവിന്‍റെ പാട്ട് വൈറലായതോടെ നിരവധി അവസരങ്ങളാണ് ഇവരെ തേടിയെത്തിയത്. ഇപ്പോഴിതാ തന്‍റെ ജീവിതത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് രാണു മണ്ടാല്‍‌. ഒരു സിനിമയാക്കാന്‍‌ പോന്ന കഥയാണ് തന്‍റെ ജീവിതമെന്നാണ് ഇവര്‍ പറയുന്നത്. ഐ.എന്‍.എസ് വാര്‍ത്ത ഏജന്‍‌സിക്ക് നല്‍കിയ അഭിമുഖത്തിലാണ് വൈറല്‍ ഗായിക മനസ് തുറന്നത്.

തെരുവിലല്ല ഞാന്‍‌ ജനിച്ചത്, എനിക്ക് അച്ഛനും അമ്മയും ഉണ്ടായിരുന്നു. എന്നാല്‍‌ എന്‍റെ ആറാം വയസില്‍ ഞാന്‍ അവരുമായി വേര്‍‌പ്പാരിഞ്ഞു. പിന്നീട് ഒരു മുത്തശ്ശിക്കൊപ്പമായിരുന്നു എന്‍റെ ബാല്ല്യം. ബാല്യകാലം അത്ര രസകരമായിരുന്നില്ല. വീടുണ്ടായിരുന്നെങ്കിലും ഞാന്‍ എന്നും ഒറ്റക്കായിരുന്നു. പാടാന്‍ എനിക്കിഷ്ടമായിരുന്നു. എന്നാല്‍ അവസരങ്ങള്‍ ഒന്നും ലഭിച്ചിരുന്നില്ല. ഞാന്‍ അതിന് ശ്രമിച്ചിട്ടുമില്ല. ലതാ മങ്കേഷ്‌കറുടെ പാട്ടുകളോടാണ് എനിക്ക് പ്രിയം. സത്യത്തില്‍ ലതാജിയാണ് എന്‍റെ ഗുരു. റേഡിയോയില്‍ ലതാജിയുടെ പാട്ട് കേട്ടാണ് ഞാന്‍ സംഗീതം അഭ്യസിച്ചത്. വിവാഹത്തിന് ശേഷം മുംബൈയിലേക്ക് താമസം മാറിയ

എന്‍റെ ജീവിതം വളരെ സന്തോഷകരമായിരുന്നു. നടന്‍ ഫിറോസ് ഖാന്റെ വീട്ടിലെ പാചകക്കാരനായിരുന്നു എന്‍റെ ഭര്‍ത്താവ്. ഭര്‍ത്താവിനൊപ്പം സിനിമ കാണാനൊക്കെ ഞാന്‍ പോവുമായിരുന്നെന്നു. അങ്ങനെയിരിക്കെയാണ് അപ്രതീക്ഷിതമായ പല സംഭവങ്ങളും ഉണ്ടാകുന്നത്. ഭര്‍ത്താവ് മരിച്ചതോടെ മുംബൈ വിട്ട് ബംഗാളിലേക്ക് പോന്നു. പിന്നീട് റെയില്‍ വേ സ്‌റ്റേഷനില്‍ പാട്ടുപാടി ലഭിക്കുന്ന ഭക്ഷണം കഴിച്ചാണ് ഞാന്‍‌ ജീവിച്ചിരുന്നത് രാണു പറയുന്നു.

ഇപ്പോള്‍ സിനിമയില്‍ പാടാന്‍ അവസരങ്ങള്‍ ലഭിച്ചതോടെ മുംബൈയിലേക്ക് മാറാന്‍ ഒരുങ്ങുകയാണ് ഈ വൈറല്‍ ഗായിക. ഇതുവരെ ആറ് പാട്ടുകളാണ് റെക്കോഡ് ചെയ്തത്. സല്‍മാന്‍ ഖാന്‍ തനിക്ക് ഫ്‌ലാറ്റ് നല്‍കി എന്ന വാര്‍ത്ത തെറ്റാണെന്നും എന്നാല്‍ സല്‍മാനെ കാണാന്‍ ആഗ്രഹമുണ്ടെന്നും രാണു പറഞ്ഞു.