LiveTV

Live

Entertainment

കോട്ടയത്തിന് 70 വയസ്സ്; നാടിന്‍റെ ചരിത്രം പാട്ടിലൂടെ അവതരിപ്പിച്ച് ഒരു കൂട്ടം ചെറുപ്പക്കാര്‍

രോഹിത്, അഖിൽ എന്നിവർ അവതരിപ്പിക്കുന്ന മ്യൂസിക് ആൽബം സംവിധാനം ചെയ്തത് നിഖിൽ എസ്. പ്രവീണാണ്.

കോട്ടയത്തിന് 70 വയസ്സ്; നാടിന്‍റെ ചരിത്രം പാട്ടിലൂടെ അവതരിപ്പിച്ച് ഒരു കൂട്ടം ചെറുപ്പക്കാര്‍

കോട്ടയം ജില്ല രൂപീകരിക്കപ്പെട്ടിട്ട് 70 വർഷം തികയുകയാണ്. ഈ അവസരത്തിൽ നാടിനോടുള്ള സ്നേഹം സംഗീത ആല്‍ബത്തിന്‍റെ രൂപത്തില്‍ പ്രകടിപ്പിക്കുകയാണ് കോട്ടയത്തെ യുവതലമുറ. കോട്ടയം ആന്തം എന്നാണ് വീഡിയോ ആല്‍ബത്തിന്‍റെ പേര്.

കോട്ടയം നഗരത്തിന്റെ ചരിത്രമാണ് പട്ടിലൂടെ ആവിഷ്കരിച്ചിരിക്കുന്നത്. രോഹിത്, അഖിൽ എന്നിവർ അവതരിപ്പിക്കുന്ന മ്യൂസിക് ആൽബം സംവിധാനം ചെയ്തത് നിഖിൽ എസ്. പ്രവീണാണ്. ആദിൽ എൻ അഷറഫാണ് എഡിറ്റിങ്. സജി കോട്ടയമാണ് നിർമാണം.