LiveTV

Live

Entertainment

‘ഇപ്പൊ പടമൊന്നും ഇല്ലേ’; പരിഹാസ ചോദ്യങ്ങള്‍ക്ക് നീരജ് മാധവിന്റെ ‘മധുര പ്രതികാരം’

‘ഇപ്പൊ പടമൊന്നും ഇല്ലേ’; പരിഹാസ ചോദ്യങ്ങള്‍ക്ക് നീരജ് മാധവിന്റെ ‘മധുര പ്രതികാരം’

മലയാള സിനിമയില്‍ നിന്നും പൊടുന്നനെ അപ്രത്യക്ഷനായ നീരജ് മാധവ് ഇടവേളക്ക് ശേഷം അതിഗംഭീരമായ മടങ്ങിവരവിലാണ്. സിനിമയില്ലാത്ത സമയത്ത് തന്നെ പരിഹസിക്കുകയും തമാശരൂപേണ ചോദ്യങ്ങള്‍ ചോദിക്കുകയും ചെയ്യുന്നവര്‍ക്കുള്ള മറുപടിയായി നീരജ് മാധവ് ഇന്നലെ ഫേസ്ബുക്കില്‍ തന്റെ വരാനിരിക്കുന്ന പുതിയ ഗംഭീര പ്രൊജക്ടുകള്‍ പുറത്തുവിട്ടു. ആമസോണ്‍ പ്രൈമിന് വേണ്ടി ‘ദി ഫാമിലി മാന്‍’ എന്ന ഒറിജിനല്‍ വെബ് സീരിസിന് പിന്നിലായിരുന്നു ഇത്രയും കാലം എന്നും പാന്‍ ഇന്ത്യന്‍ സ്വഭാവത്തിലുള്ള സീരിസ് വലിയ പ്രതീക്ഷ നല്‍കുന്നുണ്ടെന്നും നീരജ് ഫേസ്ബുക്കില്‍ കുറിച്ചു. മനോജ് ബാജ്‌പേയി, പ്രിയാമണി എന്നിവരോടൊപ്പം ഒരു പ്രധാന വേഷത്തിലാണ് നീരജ് വെബ് സീരിസില്‍ വരുന്നത്. ‘ഷോര്‍ ആന്‍ഡ് ദ സിറ്റി’, ‘ഗോ ഗോവ ഗോണ്‍’ എന്നീ ബോളിവുഡ് സിനിമകളൊരുക്കിയ രാജ്, ഡി.കെ എന്നീ ഇരട്ട സംവിധായകരാണ് ആമസോണിന്റെ പുതിയ വെബ് സീരീസിന് പിന്നിലുള്ളത്. സെപ്റ്റംബര്‍ അവസാനവാരം സീരീസ് പ്രേക്ഷകരിലേക്ക് എത്തുമെന്നും നീരജ് മാധവ് അറിയിച്ചു. ഇതിന് പുറമെ മലയാളത്തില്‍ 'ഗൗതമന്റെ രഥം', 'ക' എന്നീ സിനിമകളും തന്റെതായി വരുന്നുണ്ടെന്നും നീരജ് പറഞ്ഞു.

നീരജ് മാധവിന്റെ ഫേസ്ബുക്ക് കുറിപ്പ്

എന്താണ് ഇപ്പൊ പടമൊന്നും ഇല്ലേ? ഈയിടെയായി തീരെ കാണാറില്ലലോ? തുടങ്ങി അനവധി ചോദ്യങ്ങൾ പലരും തമാശരൂപേണയും പരിഹാസരൂപേണയും ചുരുക്കം ചിലർ ആശങ്കയോടെയും ചോദിച്ച് കാണാറുണ്ട്. ശരിയാണ്,കുറച്ചായിട്ട് ഞാൻ ഇവിടില്ലായിരുന്നു. അങ്ങു ബോംബെയിൽ ഒരു ആമസോൺ ഒറിജിനൽ വെബ് സീരിസിൽ അഭിനയിക്കുകയായിരുന്നു. പത്ത് എപ്പിസോഡുകൾ ഉള്ളത് കൊണ്ട് കുറച്ചു സമയമെടുത്തു. എങ്കിലും തെറ്റു പറയാൻ പറ്റില്ല, സംഗതി നന്നായി വന്നിട്ടുണ്ടെന്ന് തോന്നുന്നു. Shore & the city, Go Goa Gone തുടങ്ങിയ ബോളിവുഡ് ചിത്രങ്ങൾ സംവിധാനം ചെയ്ത Raj & DK എന്ന ഇരട്ട സംവിധായകർ ആണ് The Family Man എന്ന സീരിസിന്റെ creators and Directors. മനോജ് ബാജ്‌പേയി, പ്രിയാമണി എന്നിവരോടൊപ്പം ഈ Pan-Indian സീരീസിൽ ഒരു പ്രൈമറി കാരക്ടർ ചെയ്യാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ട്. ഇപ്പോൾ കൂടുതൽ വെളിപ്പെടുത്തുന്നില്ല. ഇങ്ങനെയൊരു അവസരം ലഭിച്ചത് ഭാഗ്യമായി കാണുന്നു. ഷൂട്ടിങ്ങും മറ്റും മറക്കാനാവാത്ത അനുഭവമായിരുന്നു. നാട് വിട്ടു പോവാനൊന്നും ഉദ്ദേശമില്ല. നമ്മുടെ ചോറ് മലയാള സിനിമ തന്നെ,തിരിച്ചു വന്നു ഒന്ന് രണ്ടു സിനിമകളുടെ പണിപ്പുരയിലാണ്. 'ഗൗതമന്റെ രഥ'വും 'ക' എന്ന ചിത്രവും ഷൂട്ടിംഗ് പൂർണമായി. വൈകാതെ ഇറങ്ങും. അതിനു മുൻപ് സെപ്റ്റംബർ അവസാനവാരം ആമസോൺ പ്രൈം വിഡിയോവിൽ THE FAMILY MAN റിലീസാകും, തിയേറ്ററിലൊന്നും പോവേണ്ടല്ലോ നിങ്ങടെ വിരൽത്തുമ്പിൽ തന്നെ ഇല്ലേ ? ഒന്ന് കണ്ടു നോക്കൂ...