LiveTV

Live

Entertainment

നടന്‍ അനൂപ് ചന്ദ്രന്‍ വിവാഹിതനായി

 നടന്‍ അനൂപ് ചന്ദ്രന്‍ വിവാഹിതനായി

ചലച്ചിത്ര നടന്‍ അനൂപ് ചന്ദ്രന്‍ വിവാഹിതനായി. ലക്ഷ്മി രാജഗോപാലാണ് വധു. ഇന്ന് രാവിലെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. ഇക്കഴിഞ്ഞ ജൂണിലായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം നടന്നത്.

ബി ടെക് ബിരുദധാരിയായ ലക്ഷ്മി കാര്‍ഷിക രംഗത്ത് സജീവമാണ്. സിനിമാതിരക്കുകള്‍ക്കിടയിലും കൃഷിയിലുള്ള തന്റെ താല്‍പര്യം വിടാതെ കാക്കുന്നയാളാണ് അനൂപും. അച്ഛന്റെ സുഹൃത്ത് രാജാ മുഹമ്മദ് വഴിയാണ് അനൂപ് ലക്ഷ്മിയെ പരിചയപ്പെടുന്നത്. കൃഷിയിലുള്ള താല്‍പര്യം ഇരുവരെയും അടുപ്പിക്കുകയായിരുന്നു.

മമ്മൂട്ടി നായകനായ 'ബ്ലാക്കി'ലൂടെയാണ് അനൂപ് ചന്ദ്രന്‍ സിനിമയിലെത്തുന്നത്. വിനോദയാത്ര, ബിഗ് ബി, മിന്നാമിന്നിക്കൂട്ടം, ഡാഡി കൂൾ, കാര്യസ്ഥൻ, ക്രിസ്ത്യൻ ബ്രദേഴ്സ്, റൺ ബേബി റൺ തുടങ്ങി അറുപതോളം സിനിമകളില്‍ വേഷമിട്ടു. ക്ലാസ്മേറ്റ്സ്, രസതന്ത്രം, പാസഞ്ചർ, ഷേക്സ്പിയർ എംഎ മലയാളം തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടു. ക്ലാസ്മേറ്റ്സിലെ പഴന്തുണി കോശി എന്ന കഥാപാത്രം അനൂപിന്റെ കരിയറിലെ തന്നെ മികച്ച വേഷമാണ്.