LiveTV

Live

Entertainment

ഇന്ത്യയിലെ വിഭാഗീയതയിലും സംഘർഷങ്ങളിലും നിരാശയുണ്ടെന്ന് ബോളിവുഡ് താരം അനിൽകപൂർ

ഇന്ത്യയിലെ വിഭാഗീയതയിലും സംഘർഷങ്ങളിലും  നിരാശയുണ്ടെന്ന് ബോളിവുഡ് താരം അനിൽകപൂർ

ഇന്ത്യയിലെ വിഭാഗീയതയിലും സംഘർഷങ്ങളിലും ഏറെ നിരാശയുണ്ടെന്ന് ബോളിവുഡ് താരം അനിൽകപൂർ. ഭൂമിയിൽ ജീവിക്കുന്ന ഓരോ നിമിഷവും ആസ്വദിക്കുന്ന താൻ മനുഷ്യരോട് സംവദിക്കുന്നതും അവരോടൊപ്പം ജീവിക്കുന്നതും ഭാഗ്യമായി കരുതുന്നതായും അദ്ദേഹം വ്യക്തമാക്കി. ദുബൈയിൽ ദി ഇൻസ്റ്റിറ്റ്യുട്ട് ഓഫ് ചാർട്ടേർഡ് അക്കൗണ്ടൻസ് ഓഫ് ഇന്ത്യാ സംഘടിപ്പിച്ച പരിപാടിയിൽ ആസ്വാദകരുമായി സംവദിക്കുകയായിരുന്നു അനിൽ കപൂർ.

ഇന്ത്യക്കാരനായതിൽ ഏറെ അഭിമാനമുണ്ടെന്നും എന്നാൽ ചുറ്റുവട്ടത്ത് ജീവിക്കുന്ന മനുഷ്യരിൽ പലരും പ്രയാസമനുഭവിക്കുന്നത് പ്രയാസം സൃഷ്ടിക്കുന്നതായും അനിൽ കപൂർ അഭിപ്രായപ്പെട്ടു. മനുഷ്യൻ മനുഷ്യനെ വേർതിരിവുകളോടെ കാണുന്നതാണ് ഏറെ വ്യാകുലപ്പെടുത്തുന്നതന്നും പ്രമുഖ ബോളിവുഡ് താരം പ്രതികരിച്ചു.

ചെറുപ്പത്തിലേ ഒരു നടനാകണമെന്ന ആഗ്രഹം ഉത്കടമായിരുന്നുവെന്നും അതിനു വേണ്ടി ഏറെ കഠിനാധ്വാനം നടത്തിയതായും അനിൽ കപൂർ ചൂണ്ടിക്കാട്ടി. സിനിമയിൽ ദിലീപ് കുമാർ, നസീറുദ്ദീൻ ഷാ എന്നിവരായിരുന്നു റോൾ മോഡലുകൾ. പ്രതികൂല സാഹചര്യങ്ങൾക്കിടയിലും നല്ല പ്രതീക്ഷയോടെ ജീവിക്കാൻ അനിൽകപൂർ ആഹ്വാനം ചെയ്തു. പ്രസിഡന്റ് മഹമൂദ് ബങ്കര അധ്യക്ഷത വഹിച്ചു.

Also read: ‘പണ്ട് ഇന്ത്യ ഒന്നായിരുന്നു, ഇപ്പോഴുള്ളത് വിഭജിക്കുന്ന രാഷ്ട്രീയം...’ അഭിപ്രായം തുറന്നുപറഞ്ഞതിന് സോനം കപൂറിന് പൊങ്കാല