LiveTV

Live

Entertainment

മരക്കാര്‍ നേടിയ പ്രീ റിലീസ് ബിസിനസിനെ കുറിച്ച് തുറന്ന് പറഞ്ഞ് പൃഥ്വിരാജ്

മലയാള സിനിമയിലെ ഒരു നാഴികക്കല്ലാണ് മരയ്ക്കാര്‍. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് എങ്കില്‍ ചിന്തിക്കാന്‍ പോലും പറ്റാത്ത ചിത്രമാണ് മരയ്ക്കാര്‍

മരക്കാര്‍ നേടിയ പ്രീ റിലീസ് ബിസിനസിനെ കുറിച്ച് തുറന്ന് പറഞ്ഞ് പൃഥ്വിരാജ്

ആരാധകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം മരക്കാര്‍ അറബിക്കടലിന്‍റെ സിംഹത്തിന്‍റെ പ്രീ ബിസിനസിനെ കുറിച്ച് തുറന്ന് പറയുകയാണ് പൃഥ്വിരാജ്. ചിത്രത്തിന്‍റെ പ്രീ റിലീസ് ബിസിനസ് എത്രത്തോളം ആണെന്ന് തനിക്ക് അറിയാം എന്നും താന്‍ ചിത്രത്തിന്‍റെ പ്രൊഡ്യൂസര്‍ അല്ലാത്തതിനാല്‍ അത് പുറത്ത് വിടുന്നില്ല, മലയാള സിനിമയിലെ ഒരു നാഴികക്കല്ലാണ് മരയ്ക്കാര്‍. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് എങ്കില്‍ ചിന്തിക്കാന്‍ പോലും പറ്റാത്ത ചിത്രമാണ് മരയ്ക്കാര്‍.

എന്നാല്‍ ഇന്ന് ചിത്രത്തെ തേടി വലിയൊരു പ്രീ റിലീസ് ബിസിനസ് തുക എത്തുന്നു. മലയാള സിനിമയുടെ ഈ വളര്‍ച്ചയാണ് ഏറ്റവും കൂടുതല്‍ ഉപയോഗപ്പെടുത്തേണ്ടത്,പൃഥ്വിരാജ് പറഞ്ഞു. പ്രിയദര്‍ശന്‍റെ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രഭു, സുനില്‍ ഷെട്ടി, അര്‍ജുന്‍,പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, മഞ്ജു വാര്യര്‍ തുടങ്ങി ഒരു വലിയ താരനിര തന്നെ ചിത്രത്തില്‍ അണി നിരക്കുന്നുണ്ട്. കലാഭവന്‍ ഷാജോണ്‍ ആദ്യമായി സംവിധാനം ചെയ്യുന്ന തന്‍റെ പുതിയ ചിത്രമായ ബ്രദേഴ്‌സ് ഡേയുടെ ഗ്ലോബല്‍ ലോഞ്ചിനിടെയാണ് പൃഥ്വിരാജ് ഇക്കാര്യം വ്യക്തമാക്കിയത്.