LiveTV

Live

Entertainment

ദേവദൂതനും മണിച്ചിത്രത്താഴിനുമൊക്കെ ട്രെയിലര്‍ വന്നാല്‍.?‍!!!

ട്രെയിലറുകളോ ടീസറുകളോ ഒന്നുമില്ലാതെ, അധിക ആഘോഷങ്ങളില്ലാതെ വന്ന് തിയേറ്ററുകളെ ഇളക്കിമറിച്ച ക്ലാസിക്ക് ചിത്രങ്ങള്‍ക്ക് ടീസറുകള്‍ ഉണ്ടായിരുന്നെങ്കിലോ?

ദേവദൂതനും മണിച്ചിത്രത്താഴിനുമൊക്കെ ട്രെയിലര്‍ വന്നാല്‍.?‍!!!

സോഷ്യല്‍ മീഡിയകള്‍ സജീവമായതോടെ പുതിയ ചിത്രങ്ങളുടെ ടീസര്‍,ട്രെയ്‍ലര്‍ ലോഞ്ചുകളൊക്കെ മലായാള സിനിമക്ക് ആഘോഷമാണ്. ഒരൊറ്റ ദിവസം കൊണ്ടി മില്യണ്‍ വ്യൂസ് കടക്കുന്ന ട്രെയ്‍ലറുകളും, യൂടൂബ് ട്രൊന്‍റിംഗില്‍ ഇടംപിടിക്കുന്ന ടീസറുകളുമൊക്കെ ഇന്ന് നമുക്ക് സുപരിതമാണ്. എന്നാല്‍ ട്രെയിലറുകളോ ടീസറുകളോ ഒന്നുമില്ലാതെ, അധിക ആഘോഷങ്ങളില്ലാതെ വന്ന് തിയേറ്ററുകളെ ഇളക്കിമറിച്ച ക്ലാസിക്ക് ചിത്രങ്ങള്‍ക്ക് ടീസറുകള്‍ ഉണ്ടായിരുന്നെങ്കിലോ?

മണിച്ചിത്രത്താഴ് Trailer 😍 ഇത് ചെയ്തവന് കുതിര പവൻ കൊടുക്കാൻ കൈയ്യിൽ ഇല്ലാണ്ട് പോയല്ലോ🙂 © Manichithrathazhu - മണിച്ചിത്രത്താഴ് ❤️

Posted by Cinema Premi on Sunday, August 25, 2019

അത്തരമൊരു ചിന്ത പോലും കൌതുകമാണ്. എന്നാല്‍ ഇപ്പോഴിതാ മലയാളികള്‍ എന്നെന്നും സ്നേഹത്തോടെ ഓര്‍ത്തിരിക്കുന്ന അക്കാലത്തെ ചിത്രങ്ങള്‍ക്ക് ട്രെയിലറുകള്‍ ഒരിക്കിയിരിക്കുകയാണ് ചിലര്‍. മലയാളത്തിന്‍റെ എക്കാലത്തെയും ക്ലാസ്സിക് ചിത്രമെന്ന് വിശേഷിപ്പിക്കുന്ന ‘മണിച്ചിത്രത്താഴി’ന്‍റെ ട്രെയിലറാണ് ഇതിലൊന്ന്. പഴകും തോറും വീര്യം കൂടുന്ന വീഞ്ഞു പോലെയുള്ള ‘മണിച്ചിത്രത്താഴി’ന്‍റെ ഈ ട്രെയിലർ കൗതുകമുണർത്തുന്നതാണ്. മൂന്നു മിനിറ്റോളം ദൈർഘ്യമുള്ള ട്രെയിലർ ഉദ്വോഗജനകമായാണ് ഒരുക്കിയിരിക്കുന്നത്. മോഹൻലാലിനെ നായകനാക്കി സിബി മലയിൽ സംവിധാനം ചെയ്ത ‘ദേവദൂതനാണ് ട്രെയിലര്‍ ഒരുക്കിയ മറ്റൊരു ചിത്രം. നന്ദു രഘുനാഥ് എന്നയാളാണ് ഇരു ചിത്രങ്ങളുടേയും ട്രെയിലര്‍ ഒരുക്കിയത്.

ദേവദൂദന്റെ trailer കണ്ടിട്ടുണ്ടോ !! 🙂 മണിച്ചിത്രത്താഴ് trailer ചെയ്ത അതേ വ്യക്തിയുടെ കരസ്പർശം 👏 © Nandhu Raghunath

Posted by The Complete Actor on Monday, August 26, 2019