LiveTV

Live

Entertainment

വൈറല്‍ ഗായിക രാണു മണ്ടലിന്റെ ഗാനത്തിന് ആദ്യ ദിനം രണ്ട് കോടിക്ക് മുകളില്‍ കാഴ്ച്ചക്കാര്‍!

വൈറല്‍ ഗായിക രാണു മണ്ടലിന്റെ ഗാനത്തിന് ആദ്യ ദിനം രണ്ട് കോടിക്ക് മുകളില്‍ കാഴ്ച്ചക്കാര്‍!

പശ്ചിമ ബംഗാളിലെ രണാഘട്ട് സ്റ്റേഷന്റെ പ്ലാറ്റ്‌ഫോമിലിരുന്ന് 'ഏക് പ്യാര്‍ കാ നഗ്മാ ഹേ....' എന്ന് അതിമധുര ഗാനമാലപിച്ച രാണു മണ്ടലിന്റെ ഗാനം പുറത്തിറങ്ങി ആദ്യ ദിവസം തന്നെ രണ്ട് കോടിക്ക് മുകളില്‍ കാഴ്ച്ചക്കാര്‍. രാണുവിന്റെ ആദ്യ ബോളിവുഡ് ഗാനമായിരുന്നു ഇന്നലെ പുറത്തിറങ്ങിയ ‘തേരി മേരി കഹാനി’. ഇന്നലെയാണ് ഗാനത്തിന്റെ മുഴുവന്‍ വീഡിയോ രൂപം അണിയറ പ്രവര്‍ത്തകര്‍ യൂ ട്യൂബിലൂടെ പുറത്തുവിട്ടത്. രണാഘട്ട് സ്റ്റേഷനിലിരുന്ന് മുഷിഞ്ഞ വസ്ത്രം ധരിച്ച് ഗാനമാലപിക്കുന്ന ഇവരുടെ വീഡിയോ നിമിഷനേരം കൊണ്ടായിരുന്നു സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നത്.

സോണി ടിവി അവതരിപ്പിക്കുന്ന റിയാലിറ്റി ഷോയില്‍ അതിഥിയായി എത്തിയപ്പോഴാണ് രാണുവിനെ ഹിമേഷ് രേഷ്മിയ പാടാന്‍ ക്ഷണിച്ചത്. കൊല്‍ക്കത്ത, മുംബൈ, കേരളം എന്നിവിടങ്ങളില്‍ നിന്നും ഇന്ത്യക്ക് പുറത്ത് നിന്നും ബംഗ്ലാദേശില്‍ നിന്നും വരെ പരിപാടികള്‍ അവതരിപ്പിക്കാന്‍ അവസരം ലഭിക്കുന്നുണ്ടെന്ന് രാണുവിനെ കണ്ടെത്തിയ എന്‍.ജി.ഒ പ്രവര്‍ത്തകര്‍ പറഞ്ഞു. മുംബൈ സ്വദേശിയായ ബാബു മൊണ്ടാല്‍ ആയിരുന്നു രാണുവിന്റെ ഭര്‍ത്താവ്. ബാബുവിന്റെ മരണശേഷം രണാഘട്ടിലേക്ക് തിരിച്ചെത്തിയ രാണു ട്രെയിനില്‍ പാട്ടു പാടിയാണ് ജീവിതം മുന്നോട്ടു പോയികൊണ്ടിരുന്നത്.

ഷോറ എന്ന ചിത്രത്തില്‍ മുകേഷിനൊപ്പം  ലത മങ്കേഷ്‌കര്‍ പാടി ഹിറ്റാക്കിയ നിത്യഹരിത ഗാനങ്ങളില്‍ ഒന്നായ 'ഏക് പ്യാര്‍ കാ നഗ്മാ ഹേ' ആയാസരഹിതമായി ആലപിക്കുന്ന രാണുവിന്റെ വീഡിയോ ആണ് വൈറലായിരുന്നത്. ലക്ഷക്കണക്കിന് പേരാണ് ഗാനം സാമൂഹിക മാധ്യമങ്ങളിലൂടെ കണ്ടത്.