LiveTV

Live

Entertainment

നായികയായും നിര്‍മാതാവായും മഞ്ജു; ‘കയറ്റം’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍  

നായികയായും നിര്‍മാതാവായും  മഞ്ജു; ‘കയറ്റം’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍  

റോട്ടർഡാം ചലച്ചിത്രമേളയിൽ ടൈഗർ പുരസ്കാരം നേടിയ എസ്. ദുർഗ്ഗക്കും വെനീസ് മേളയിൽ മത്സരവിഭാഗത്തിൽ ഇടം പിടിച്ച ചോലക്കും ശേഷം സനൽകുമാർ ശശിധരൻ സംവിധാനം ചെയ്യുന്ന കയറ്റം (അഹർ) സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.

അപകടം നിറഞ്ഞ ഹിമാലയൻ മലനിരകളിലൂടെയുള്ള ട്രെക്കിംഗ് പ്രമേയമായ ചിത്രത്തിൽ മഞ്ജുവാര്യർ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ജോസഫ് എന്ന സിനിമയിൽ ശ്രദ്ധേയമായ വേഷം ചെയ്ത വേദ് വൈബ്സ്, പുതുമുഖം ഗൗരവ് രവീന്ദ്രൻ എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളായെത്തുന്നു. ഇവരെക്കൂടാതെ സുജിത് കോയിക്കൽ, രതീഷ് ഈറ്റില്ലം, ദേവനാരായണൻ, സോണിത് ചന്ദ്രൻ, ആസ്ത ഗുപ്ത, അഷിത, നന്ദു, ഭൂപേന്ദ്ര ഖുറാന എന്നിവരും മറ്റു വേഷങ്ങളിലെത്തുന്നു.

Also read: മഞ്ഞുമലകള്‍ക്കിടയില്‍‌ നിന്നും ജീവിതത്തിലേക്കുള്ള ഒറ്റയടിപ്പാത: അനുഭവങ്ങള്‍‌ പങ്കുവെച്ച് മഞ്ജു

പത്തു പാട്ടുകളുള്ള ചിത്രത്തിലെ ഗാനങ്ങൾ ചിട്ടപ്പെടുത്തിയത് രതീഷ് ഈറ്റില്ലമാണ്. മലയാളത്തിനു പുറമെ ഈ സിനിമയ്ക്കായി രൂപപ്പെടുത്തിയ അഹർ സംസ എന്ന ഭാഷയിലും ഇതിലെ കഥാപാത്രങ്ങൾ സംസാരിക്കുന്നു എന്ന പ്രത്യേകതയും കയറ്റത്തിനുണ്ട്. നിവ് ആർട്ട് മൂവീസ്, മഞ്ജു വാര്യർ പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ ഷാജി മാത്യു, അരുണ മാത്യു, മഞ്ജു വാര്യർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

Also read: മഞ്ജു എന്ന വലിയ അഭിനേതാവിനെയും കരുത്തുറ്റ സ്ത്രീയെയും അടുത്തറിയാൻ കഴിഞ്ഞു: സനല്‍ കുമാര്‍ ശശിധരന്‍