LiveTV

Live

Entertainment

മാപ്പിളപാട്ട് വിനീത് ശ്രീനിവാസൻ പാടിയാൽ മൊഞ്ച് ഇച്ചിരി കൂടും

മലബാറിലെ ഒരു പ്രണയ കഥയാണ് ചിത്രം പറയുന്നത്. സോംഗിന്‍റെ ലിറിക്കൽ വീഡിയോയാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്.

മാപ്പിളപാട്ട് വിനീത് ശ്രീനിവാസൻ പാടിയാൽ മൊഞ്ച് ഇച്ചിരി കൂടും

‘’മൊഹബത്തിൻ പുതുനിലവാകെ പൂത്ത പനിമലരുകൾ പോലെ.. ഖൽബിലൊളി വിരിയണതാരേ നീലമിഴി എഴുതിയ പെണ്ണെ..’’

ഒപ്പനയെന്ന ഹ്രസ്വചിത്രത്തിലെ ഈ പാട്ടിനെ പ്രേക്ഷകര്‍ ഏറ്റെടുത്ത് കഴിഞ്ഞു... വിനീത് ശ്രീനിവാസനാണ് പാട്ട് പാടിയിരിക്കുന്നത്. മലബാറിന്‍റെ പശ്ചാത്തലത്തിൽ ഷഹദ് നിലമ്പൂര്‍ സംവിധാനം ചെയ്യുന്ന ഹ്രസ്വചിത്രമാണ് ഒപ്പന.

മാപ്പിളപാട്ട് വിനീത് ശ്രീനിവാസൻ പാടിയാൽ മൊഞ്ച് ഇച്ചിരി കൂടും

മലബാറിലെ ഒരു പ്രണയ കഥയാണ് ചിത്രം പറയുന്നത്. സോംഗിന്‍റെ ലിറിക്കൽ വീഡിയോയാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്. റ്റിറ്റൊ പി തങ്കച്ചനാണ് വരികള്‍ എഴുതിയിരിക്കുന്നത്. സംഗീതം ജോയൽ ജോൺസ്. വിനീത് ശ്രീനിവാസന്‍റെ തന്‍റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് ഗാനം റിലീസ് ചെയ്തിരിക്കുന്നത്.

ധ്യാന്‍ ശ്രീനിവാസന്‍ സംവിധാനത്തില്‍ നിവിന്‍ പോളിയും നയന്‍താരയും ഒരുമിക്കുന്ന, ‘ലവ് ആക്ഷന്‍ ഡ്രാമ’യുടെ സഹസംവിധായകന്‍ കൂടിയാണ് ഷഹദ്.

മിഥുൻ, അതുല്യ, പ്രണവ് യേശുദാസ്, അഞ്ജലി നായർ, സാംസൺ, പോൾ വർഗീസ്, ഗംഗ ജി നായർ, വിജയകൃഷ്ണൻ, ദിനേശ് ദാമോദർ, അബ്ദുറഹിമാൻ കടവത്ത്, ഷെരിഫ്, അഭിലാഷ് കാളിപ്പറമ്പിൽ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. വിഷ്ണു പ്രസാദാണ് കാമറ. എഡിറ്റിംഗ് അജ്മൽ സാബു. ബ്ലൂ പ്ലാനറ്റ് സിനിമയുടെ ബാനറിൽ കെ.പി രവിശങ്കറും, ശരത് എ ഹരിദാസനുമാണ് ചിത്രം നിർമിച്ചിരിക്കുന്നത്. സിനിമ അടുത്ത ദിവസം തന്നെ റിലീസ് ചെയ്യുമെന്ന് അണിയറക്കാര്‍ പറഞ്ഞു.