LiveTV

Live

Entertainment

പൃഥ്വിരാജിനായി ധനുഷ് പാടി; ‘ബ്രദേഴ്സ് ഡേ’ ഓണത്തിനെത്തും

‘നെഞ്ചോട് വിന’ എന്നു തുടങ്ങുന്ന ഗാനത്തിന്‍റെ ലിറിക്കല്‍ വീഡിയോയാണ് പുറത്തു വിട്ടിരിക്കുന്നത്. തമിഴ് സൂപ്പര്‍ താരം ധനുഷാണ് ഗാനത്തിന്‍റെ വരികളെഴുതി ആലപിച്ചിരിക്കുന്നത്

പൃഥ്വിരാജിനായി ധനുഷ് പാടി; ‘ബ്രദേഴ്സ് ഡേ’ ഓണത്തിനെത്തും

കലാഭവന്‍ ഷാജോണ്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബ്രദേഴ്സ് ഡേ. ചിത്രത്തിലെ ഒരു മനോഹര ഗാനം പുറത്തു വിട്ടിരിക്കുകയാണിപ്പോള്‍ അണിയറ പ്രവര്‍ത്തകര്‍. ‘നെഞ്ചോട് വിന’ എന്നു തുടങ്ങുന്ന ഗാനത്തിന്‍റെ ലിറിക്കല്‍ വീഡിയോയാണ് പുറത്തു വിട്ടിരിക്കുന്നത്. തമിഴ് സൂപ്പര്‍ താരം ധനുഷാണ് ഗാനത്തിന്‍റെ വരികളെഴുതി ആലപിച്ചിരിക്കുന്നത്. പ്രഥ്വിരാജാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തുന്നത്. ഓണത്തോടനുമന്ധിച്ചായിരിക്കും ചിത്രം തിയേറ്ററുകളിലെത്തുക. അടി, ഇടി, ഡാന്‍സ്, ബഹളം എന്നിവയെല്ലാം ചിത്രത്തിലുണ്ടെന്ന് സാമൂഹ്യമാധ്യമങ്ങളില്‍ നേരത്തെതന്നെ പൃഥ്വിരാജ് കുറിച്ചിരുന്നു. ഇത് ഉറപ്പിക്കുന്നതാണ് ചിത്രത്തിന്‍റെ ട്രെയ്‌ലർ. ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തില്‍ നായികാ വേഷത്തിലെത്തുന്നത്. പ്രയാഗ മാര്‍ട്ടിന്‍, മിയ, മഡോണ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

ചിത്രത്തിനായുള്ള പൃഥ്വിരാജിന്‍റെ മെയ്ക്ക് ഓവറും ചലച്ചിത്ര രംഗത്ത് ഏറെ ശ്രദ്ധ നേടിയിരുന്നു. കട്ടത്താടിയുള്ള ലുക്കാണ് പൃത്വിരാജെത്തുന്നത്. ചിത്രത്തിനായി പുറത്തിറങ്ങുന്ന പോസ്റ്ററുകളും മികച്ചതാണ്. അതേസമയം ബ്രദേഴ്‌സ് ഡേയുടെ സംവിധാന രംഗത്തേക്കുള്ള ചുവടുമാറ്റതത്തെക്കുറിച്ച് ഷാജോണ്‍ തന്നെ നേരത്തെ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരുന്നു.

പൃഥ്വിയെ തിരക്കഥ കാണിച്ചു, തിരക്കഥ ഇഷ്ടപെട്ട പൃഥ്വി ഇത് ചേട്ടന്‍ തന്നെ സംവിധാനം ചെയ്യാനും പറഞ്ഞു. സിനിമ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഏതൊരാളുടെയും ആഗ്രഹം പോലെ സിനിമ ചെയ്യണമെന്നത് എന്റെയും ആഗ്രഹമായിരുന്നു. എന്നാല്‍ സംവിധാനം മറ്റാരെക്കൊണ്ടെങ്കിലും ചെയ്യിപ്പിക്കാമെന്ന് കരുതിയിരിക്കുമ്പോഴാണ് ഒരു കഥ നന്നായി എഴുതാന്‍ കഴിയുന്ന ആള്‍ക്ക് അത് മനോഹരമായി സംവിധാനം ചെയ്യാന്‍ കഴിയുമെന്നും ചേട്ടന്‍ തന്നെ ചെയ്താല്‍ മതിയെന്നും പൃഥ്വി പറയുന്നത്.’

പൃഥ്വിരാജിനായി ധനുഷ് പാടി; ‘ബ്രദേഴ്സ് ഡേ’ ഓണത്തിനെത്തും

‘ചേട്ടന്‍ സംവിധാനം ചെയ്താല്‍ ചിത്രത്തില്‍ ഞാന്‍ അഭിനയിക്കാന്‍ തയാറാണ്’ എന്നു കൂടി പൃഥ്വി പറഞ്ഞതോടെ ആത്മവിശ്വാസം ഇരട്ടിച്ചു. പൃഥ്വിയെപ്പോലുള്ള ഒരാളുടെ ഡേറ്റ് കിട്ടാന്‍ നിരവധി ആളുകള്‍ കാത്തുനില്‍ക്കുമ്പോള്‍ എന്നെപ്പോലുള്ള ഒരാളുടെ സിനിമയുടെ ഭാഗമാകാന്‍ പൃഥിരാജ് തയാറായി. ഒരു സംവിധായകന്റെ കുപ്പായം അണിയുവാനുള്ള ആത്മവിശ്വാസം നേടിത്തന്നത് പൃഥ്വിരാജാണ്' ഷാജോണ്‍ കുറിച്ചു.