LiveTV

Live

Entertainment

അമ്മയെ ലോകം കാണിച്ച മകന്‍റെ ജീവിതം സിനിമയാകുന്നു

കാണാത്ത ദൂരങ്ങളിലേക്ക് യാത്രയാവാനും അറിയാത്ത അനുഭവങ്ങളുടെ ആഴങ്ങളിലേക്ക് ഊളിയിടാനുമുള്ള പ്രായമാണ് ഗീതാമ്മയുടെ അറുപതുകള്‍

അമ്മയെ ലോകം കാണിച്ച മകന്‍റെ ജീവിതം സിനിമയാകുന്നു

ജീവിതത്തിലെ വാര്‍ധക്യം പലപ്പോഴും ചിലര്‍ക്കെങ്കിലും ഒറ്റപ്പെടലിന്‍റെയും വിരസതയുടേയുമാണ്. മറ്റു ചിലര്‍ക്ക് തങ്ങളിലേക്ക് തന്നെ ഉള്‍വലിയാനുള്ളതും. എന്നാല്‍ തൃശൂര്‍ സ്വദേശി ഗീതക്ക് അത് അങ്ങനെയല്ല; മറിച്ച് അതിരുകളില്ലാത്ത യാത്രാ സ്വപ്നങ്ങളിലേക്ക് വാതായനങ്ങള്‍ തുറക്കുന്ന കാലമാണ്. കാണാത്ത ദൂരങ്ങളിലേക്ക് യാത്രയാവാനും അറിയാത്ത അനുഭവങ്ങളുടെ ആഴങ്ങളിലേക്ക് ഊളിയിടാനുമുള്ള പ്രായമാണ്. ശരത്കൃഷ്ണക്കൊപ്പമാണ് ഇവരുടെ യാത്രകളത്രയും.

അമ്മയെ ലോകം കാണിച്ച മകന്‍റെ ജീവിതം സിനിമയാകുന്നു

പ്രായം വെറുമൊരു സംഖ്യ മാത്രമാണെന്ന് തെളിയിച്ചുകൊണ്ട് ഈര്‍ജസ്വലതയോടെ ജീവിതത്തിന്‍റെ കാണാപ്പുറങ്ങളിലേക്ക് യാത്രയാവുന്ന ഗീതയുടെയും മകന്‍റെയും ജീവിതവും യാത്രകളും സിനിമയാവുകയാണ്. ഷാനി ഷാകയാണ് ‘ഓ മൈ മദര്‍ ഇന്ത്യ’ എന്ന പേരില്‍ കഥയെഴുതി സംവിധാനം ചെയ്യുന്നത്.

അമ്മയെ ലോകം കാണിച്ച മകന്‍റെ ജീവിതം സിനിമയാകുന്നു

“ഒരിക്കൽ സുഹൃത്തായ നൈല ഉഷ എന്നെയും അമ്മയേയും കുറിച്ചുള്ള സ്റ്റോറി ഇൻസ്റ്റഗ്രാം സ്റ്റാറ്റസ് ആയി ഇട്ടിരുന്നു. അതുകണ്ട് ഷാനി ഷാകി ഞങ്ങളെ കുറിച്ചുള്ള കാര്യങ്ങളൊക്കെ ചോദിച്ചറിഞ്ഞു. പിന്നീട് തൃശൂരിൽ വന്ന് ഞങ്ങളുടെ കഥ സിനിമ ആക്കണമെന്ന് ആഗ്രഹമുണ്ടെന്നു പറഞ്ഞു. ഞങ്ങളുടെ കഥ സിനിമയാക്കാനായി പലരും മുൻപും സമീപിച്ചിരുന്നെങ്കിലും കുറേക്കൂടി അടുപ്പം തോന്നിയത് ഷാനിയോടാണ്,” ചിത്രത്തെ കുറിച്ച് ശരത്കൃഷ്ണ പറഞ്ഞു.

അമ്മയെ ലോകം കാണിച്ച മകന്‍റെ ജീവിതം സിനിമയാകുന്നു

തങ്ങളുടെ ജീവിതം സിനിമയാകുമ്പോള്‍ എല്ലാം ഒരു മായക്കഥ പോലെ തോന്നുന്നുവെന്നാണ് ഗീതാമ്മ പറയുന്നത്. “ഏതു ജന്മത്തിന്റെ പുണ്യമാണിതെന്ന് അറിയില്ല. പത്രത്തിലൊക്കെ ഓരോ സ്ഥലങ്ങളുടെയും ചിത്രങ്ങൾ കാണുമ്പോൾ വെട്ടിയെടുത്ത് സൂക്ഷിച്ചുവയ്ക്കുമായിരുന്നു. ഇതുപോലെ യാത്ര ചെയ്യാൻ സാധിക്കും എന്നൊന്നും ഓർത്തിരുന്നില്ല. “മകന്‍റെ ജോലിസംബന്ധമായി അവനൊപ്പം ബോംബെയിലേക്കുള്ള യാത്രയായിരുന്നു എല്ലാറ്റിനും നിമിത്തം. അവിടെ നിന്നും ഞങ്ങൾ അജന്തയിലും യെല്ലോറയിലുമെല്ലാം പോയി. അതുവരെ ചിത്രങ്ങളിൽ കണ്ടിരുന്നെങ്കിലും വേറിട്ടൊരു അനുഭവമായിരുന്നു നേരിട്ടുള്ള ആ കാഴ്ച. ജീവിതത്തിലെ ഏറ്റവും അനുസ്മരണീയമായ കാഴ്ചാ അനുഭവം. ഇനിയും ഒരിക്കൽ കൂടി അവിടെ പോവണമെന്നാണ് ആഗ്രഹം,”ഗീതാമ്മ പറയുന്നു.

അമ്മയെ ലോകം കാണിച്ച മകന്‍റെ ജീവിതം സിനിമയാകുന്നു

അമ്മയുടെ യാത്രാ പ്രണയം മനസിലാക്കിയ മകന്‍ ശരത്കൃഷ്ണയാണ് എല്ലാ യാത്രകളിലും അമ്മയ്ക്ക് കൂട്ട്. ഷിംല, കുളു-മണാലി, കാശി, കൈലാസം, മൂന്നാർ, നാസിക്ക്, രാജസ്ഥാൻ എന്നു തുടങ്ങി ഇതുവരെ ചെറുതും വലുതുമായി 22 ഓളം യാത്രകൾ നടത്തി കഴിഞ്ഞു, ഗീതാമ്മയും മകൻ ശരതും.

അമ്മയെ ലോകം കാണിച്ച മകന്‍റെ ജീവിതം സിനിമയാകുന്നു