LiveTV

Live

Entertainment

ജിങ്കനും ഐ.എം വിജയനും ഒന്നിക്കുന്നു, സിനിമയില്‍ !

ഇന്ത്യൻ ദേശീയ താരം ജിങ്കന് പുറമെ മൃണാളിനി ഗാന്ധി, ജിലു ജോസഫ് സേതുലക്ഷമി എന്നിവർ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു

ജിങ്കനും ഐ.എം വിജയനും ഒന്നിക്കുന്നു, സിനിമയില്‍ !

മലയാളികളുടെ സ്വന്തം ഐ.എം വിജയനും ജിങ്കനും ഒന്നിക്കുന്ന ചിത്രം പാണ്ടി ജൂനിയേഴ്സിന്റെ ടീസർ പുറത്ത്. ഫുട്ബോൾ പശ്ചാത്തലമാക്കിയുള്ള ചിത്രം എഴുതി സംവിധാനം ചെയ്യുന്നത് ദീപക് ഡിയോൻ ആണ്.

യഥാർഥ സംഭവത്തെ ആസ്പദമാക്കിയുള്ള സ്പോര്‍സ് ചിത്രമായ പാണ്ടി ജൂനിയേഴ്സ് ബിഗ് ഡാഡി എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ഇതിഹാസ താരം ഐ.എം വിജയൻ, ദീപു ദാമോദരൻ, അരുൺ തോമസ് എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. ദിപിന്‍ മാനന്തവാടിയുടെതാണ് കഥ.

ഇന്ത്യൻ ദേശീയ താരം ജിങ്കന് പുറമെ മൃണാളിനി ഗാന്ധി, ജിലു ജോസഫ് സേതുലക്ഷമി എന്നിവർ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. നിരവധി സിനിമാ - കായിക താരങ്ങള്‍ ചിത്രത്തിന് ആശംസയുമായി ഇതിനോടകം എത്തിയിട്ടുണ്ട്. അനീഷ് സുരേന്ദ്രനാണ് ഛായാഗ്രഹണം. നവംബറോടെ ചിത്രം തിയറ്ററുകളിലെത്തും.